Latest NewsKeralaNews

കണ്ണില്ലാത്ത ക്രൂരത; ഷുഹൈബ് കത്തിക്കിരയായത് വൃക്കദാനത്തിന് തൊട്ടുമുമ്പ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വെട്ടേറ്റ് മരിച്ചത് വൃക്കദാനത്തിന് തൊട്ടുമുമ്പ്. നാട്ടിലെ ഒരു നിര്‍ധന കുടുംബത്തിന് വൃക്ക നല്‍കാന്‍ തയ്യാറെടുക്കുകയായിരുന്നു ഷുഹൈബ് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. നാട്ടിലെ കരാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞ നിന്നയാളാണ് ഷുഹൈബ് എന്നും സുഹൃത്തുക്കള്‍ പറയുന്നു.

കീഴല്ലൂര്‍ പഞ്ചായത്തിലെ വിദ്യാര്‍ഥിനി ആര്യയ്ക്ക് എന്‍ജിനീയറിങ് പഠനത്തിനു സഹായം ചെയ്തതും ആര്യയുടെ അമ്മയ്ക്കു സൗജന്യ ചികിത്സാസൗകര്യമൊരുക്കിയതും ഷുഹൈബാണ്. കാനാട്ടെ ദേവകിയമ്മയ്ക്കു വീടു നിര്‍മിക്കാനും മുന്‍കയ്യെടുത്തു. വീടിന്റെ 80% പണി പൂര്‍ത്തിയായി. എടയന്നൂര്‍ എല്‍പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന 42 വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി പാഠപുസ്തകം, കുട, ബാഗ് തുടങ്ങിയവ നല്‍കാന്‍ നേതൃത്വംനല്‍കി. മേഖലയിലെ അറുന്നൂറോളം രക്തദാതാക്കളുടെ പട്ടിക ഷുഹൈബിന്റെ കയ്യിലുണ്ടായിരുന്നു.

also read:ഷുഹൈബ് വധത്തിൽ നിർണ്ണായക വഴിത്തിരിവായി കീഴടങ്ങിയ പ്രതി ആകാശിന്റെ മൊഴി മാറുമോ ?

ഏറ്റവുമൊടുവില്‍, എടയന്നൂരില്‍ രോഗിയായ സക്കീനയും മൂന്നു മക്കളും ഒരു നേരത്തെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്നതറിഞ്ഞാണു ഷുഹൈബ് സഹായത്തിനെത്തിയത്. ഈ കുടുംബത്തിന് ഒരു മാസത്തേക്ക് അരിയും ഭക്ഷണസാധനങ്ങളും എത്തിച്ചുകൊടുത്ത്, അവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചിറങ്ങിയ അതേ ദിവസമാണു ഷുഹൈബ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button