13 വയസ്സുകാരന്റെ വിരലിൽ കുടുങ്ങിയ മെറ്റൽ നട്ട് റാസൽഖൈമ സിവിൽ ഡിഫൻസ് ടീം അതിസുരക്ഷിതമായി പുറത്തെടുത്തു. ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്ന് യു.എൻ.ക് സിവിൽ ഡിഫെൻസ് വകുപ്പിന്റെ ഡയറക്ടർ ബ്രിഗേഡിയർ മൊഹമ്മദ് അബ്ദുള്ള അൽ സബാബി പറഞ്ഞു.
read also: തൊഴിലാളികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശ പുസ്തകം പുറത്തിറക്കി യു.എ.ഇ
ആദ്യം ബന്ധുക്കൾ കുട്ടിയേയും കൊണ്ട് ആശുപത്രിയിലാണ് പോയത്. ആശുപത്രി അധികൃതരാണ് സിവിൽ ഡിഫൻസ് ടീമിനെ സമീപിക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് അവർ കുട്ടിയേയും കൊണ്ട് അവിടെ എത്തിയത്. തുടർന്ന് ടീമിലെ ഓഫീസർ നട്ട് സുരക്ഷിതമായി നീക്കം ചെയ്യുകയായിരുന്നു.
കുട്ടിക്ക് മുറിവേൽക്കാതെ ഇത് നീക്കം ചെയ്യുന്നതിന് നല്ല രീതിയിലുള്ള പരിശീലനം ആവശ്യമാണ്. മെറ്റൽ നട്ട് മുറിക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് അതീവ ശ്രദ്ധയോടെയാണ് ഇത് നീക്കം ചെയ്തത്.
Video: UAE firefighters remove 13-year-old’s finger stuck in metal nut pic.twitter.com/Fk673ybJLV
— Khaleej Times (@khaleejtimes) February 22, 2018
Post Your Comments