Latest NewsIndiaNews

തപര്യ കുടുംബം നാല് ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയത് 240 കോടി രൂപയ്ക്ക്

മുംബൈ: തപര്യ കുടുംബം നാല് ഫ്ളാറ്റുകള്‍ സ്വന്തമാക്കിയത് 240 കോടി രൂപയ്ക്കാണ്. നേപ്പിയന്‍ സീ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഫ്ളാറ്റിലെ നാല് അപ്പാര്‍ട്‌മെന്റുകളാണ് വന്‍ വിലക്ക് തപര്യ കുടുംബം സ്വന്തമാക്കിയത്. അടുത്തിടെ മുംബൈയില്‍ നടക്കുന്ന ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍ ആണിത്. മുംബൈയിലെ വന്‍കിട ബിസിനസ് കുടുംബമാണ് തപര്യ. റണ്‍വാള്‍ ഗ്രൂപ്പിന്റെ പക്കല്‍ നിന്നുമാണ് 28,29,30,31 എന്നീ നിലകളിലെ അപ്പാര്‍ട്‌മെന്റുകള്‍ തപര്യ സ്വന്തമാക്കിയത്. 2011ല്‍ 350 കോടി രൂപക്കാണ് റണ്‍വാള്‍ ഗ്രൂപ്പ് നഗരത്തോടു ചേര്‍ന്നു കിടക്കുന്ന ഈ സ്ഥലം സ്വന്തമാക്കുന്നത്.

സ്‌ക്വയര്‍ ഫീറ്റിന് 1.2 ലക്ഷം രൂപയാണ് നല്‍കിയത്. ഓരോ ഫ്ളാറ്റും 4500 സ്‌ക്വയര്‍ ഫീറ്റുണ്ട്. പട്യാല മഹാരാജാവിന്റെ വസതിയായിരുന്ന ഖിലാചന്ദ് ഹൗസിനോട് ചേര്‍ന്നാണ് അപ്പാര്‍ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മാസം അവസാനമാണ് ഇതിന്റെ വില്‍പ്പന നടന്നത്. മുംബൈയില്‍ ഏറ്റവും കൂടുതല്‍ ടാക്‌സ് അടക്കുന്ന കുടുംബങ്ങളിലൊന്ന് തപര്യാസിന്റേതാണ്. രണ്ടു വര്‍ഷം മുന്‍പ് 60 കോടി രൂപക്ക് 11000 സ്‌ക്വയര്‍ ഫീറ്റിന്റെ ഡ്യുപ്ലക്‌സ് കോംപ്ളക്‌സും തപര്യാസ് സ്വന്തമാക്കിയിരുന്നു.എന്നാല്‍ യഥാര്‍ത്ഥ മാര്‍ക്കറ്റ് വിലയെക്കാളും കുറഞ്ഞ വിലക്കാണ് അപ്പാര്‍ട്‌മെന്റ് തപര്യ സ്വന്തമാക്കിയതെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ 5,6 വര്‍ഷമായി വന്‍കിട അപ്പാര്‍ട്‌മെന്റുകളുടെ ഡിമാന്റ് കുറഞ്ഞതാണ് കാരണം.

also read:ഷുഹൈബിനെ വെട്ടികൊലപ്പെടുത്തിയ ആയുധം പ്രത്യേകതരത്തിലുള്ളത് : ആയുധം അതിമാരകം

shortlink

Related Articles

Post Your Comments

Related Articles


Back to top button