Latest NewsKeralaNews

ഹാദിയയെ പോലെ ഒരു മകൾക്കായി ഇനി പോരാടരുത്, അവൾ മരിച്ചു പോയെന്നു കരുതുക : അശോകനോട് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ഹാദിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ അശോകന് പിന്തുണയുമായി സോഷ്യൽ മീഡിയ.സ്വതന്ത്രയായി ജീവിക്കാനുള്ള അവകാശം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കണമെന്നും അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഹാദിയ നല്‍കിയ സത്യവാങ്മൂലം കോടതി ഇന്ന് പരിഗണിക്കും. അച്ഛന്‍ അശോകനും, അമ്മയ്ക്കും, എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് എതിരെയും ഹാദിയ സത്യവാങ് മൂലത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു.

അച്ഛൻ തന്നെ ഹിന്ദുമതത്തിലേക്ക് മാറ്റാനും മറ്റൊരു വിവാഹം കഴിക്കാനും സമ്മർദ്ദം ചെലുത്തിയെന്നും വീട്ടില്‍ നല്‍കിയ ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി തന്നുവെന്നും ഹാദിയ സത്യവാങ്മൂലത്തിൽ പറയുന്നു. അഭിഭാഷകനായ സയ്യദ് മര്‍സൂഖ് ബാഫഖി മുഖേനെ സുപ്രിം കോടതിയില്‍ കഴിഞ്ഞ ദിവസം ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ അച്ഛന്‍ അശോകന്‍, ‘അമ്മ, എന്‍ഐഎ ഉദ്യോഗസ്ഥര്‍, വൈക്കം ഡിവൈഎസ്പി ,രാഹുല്‍ ഈശ്വര്‍, ശിവ ശക്തി യോഗ സെന്ററിലെ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കെതിരെ ഹാദിയ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

എന്നാൽ ഈ സത്യവാങ്മൂലം മാധ്യമങ്ങൾ വഴി പുറത്തു വന്നപ്പോൾ അതുവരെ ഹദിയക്ക് ലഭിച്ച പിന്തുണ സോഷ്യൽ മീഡിയയിൽ നിന്ന് നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്. പലരും അവളെ ഇനി സ്വന്തം വീട്ടിലേക്ക് കൊണ്ടുവരാൻ ശ്രമിക്കരുതെന്നാണ് അശോകനോട് പറഞ്ഞത്.

ചില കമന്റുകൾ കാണാം :

-സുജാത ഭാസ്കര്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button