![Sex-Racket](/wp-content/uploads/2017/05/Sex-Racket.jpg)
കൊല്‍ക്കത്ത•പശ്ചിമ ബംഗാളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ 12 പേരടങ്ങുന്ന സംഘത്തെയാണ് ബംഗാള്‍ പോലീസ് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. സംഘത്തില്‍ നിന്നും നാല് സ്ത്രീകളും രണ്ടു പ്രായപൂര്‍ത്തിയാകാതെ പെണ്‍കുട്ടികളും ഉള്‍പ്പടെ ആറുപേരെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു.
You may also like: പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്: കോണ്‍ഗ്രസ് നേതാവ് പിടിയില്‍
വടക്കന്‍ കൊല്‍ക്കത്തയിലെ ദംദം പ്രദേശത്തെ ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു വാണിഭം. ബുധനാഴ്ച വൈകിട്ടാണ് പോലീസ് സംഘം ഹോട്ടല്‍ സില്‍വര്‍ ഡോറില്‍ പരിശോധന നടത്തി ഇരകളായ യുവതികളെ രക്ഷപ്പെടുത്തിയതെന്ന് ഡി.ഐ.ജി (സി.ഐ.ഡി) നിഷാദ് പര്‍വേസ് പറഞ്ഞു.
മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ ബംഗാളിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ്.
2.28 ലക്ഷം രൂപയും യുവതികളെ ഹോട്ടലിലേക്ക് എത്തിക്കാന്‍ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments