ബംഗളൂരു•പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് നേതാവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തുമാകുരു ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് രാമകൃഷ്ണയ്യയാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.
പീനിയ പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. നേതാവിനെ കൂടാതെ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പീനിയ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര് ഫയല്‍ ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിനിടെ ഉണ്ടായ സംഭവം കോണ്‍ഗ്രസിന് നാണക്കേടായി മാറിയിരിക്കുകയാണ്. സ്വന്തം ജില്ലയില്‍ നിന്നുള്ള തന്നെയുള്ള കോണ്‍ഗ്രസ് നേതാവിനെതിരെ എന്ത് നടപടിയാകും എടുക്കുക എന്നറിയാന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി.പരമേശ്വരയെ ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുകയാണ്.
അതേസമയം, സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി കര്‍ണാടക ഘടകം രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ‘ബലാത്സംഗ കുംഭകോണം’ എന്ന രാഹുല്‍ഗാന്ധി പറഞ്ഞപ്പോള്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടിരുന്നു. ഇന്ന്, വേശ്യാലയ നടത്തിപ്പിന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പിടിയിലായതോടെ രാഹുല്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായി എന്നും ബി.ജെ.പി ട്വീറ്റ് ചെയ്തു.
Post Your Comments