KeralaLatest NewsNews

ഷുഹൈബ് വധം ; പ്രതികളുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി പാർട്ടി

തൃശ്ശൂര്‍: മട്ടന്നൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകരെ സി പി എം പുറത്താക്കും.പ്രതികളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ സി പി എം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി. പാര്‍ട്ടി സമ്മേളനത്തിനു ശേഷമാകും നടപടി.

Read also:കിം ജോങ് ഉന്നിന്‍റെ അനുയായിയാണ് ജയരാജൻ ;കെ സുധാകരൻ

ഫെബ്രുവരി 12ന് രാത്രിയിലാണ് എടയന്നൂരില്‍ വച്ച്‌ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആകാശ്, റിജിന്‍ രാജ് എന്നിവരെ പോലീസ് പിടികൂടിയിരുന്നു.പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് പിടിയിലായവരില്‍നിന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button