Latest NewsNewsInternational

24 നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ യുവാവ് അത്ഭുതകരമായി രക്ഷപെട്ടു

246 അടി ഉയരമുള്ള 24 നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ യുവാവ് അത്ഭുതകരമായി രക്ഷപെട്ടു.സ്വീഡന്‍ കാരനാണ് ഇത്തരത്തിൽ രക്ഷപെട്ടത്. ഇദ്ദേഹം ആത്മഹ്യ ചെയ്യാന്‍ ചാടിയതല്ല. ചാട്ടം പാരച്യൂട്ട് ഉപയോഗിച്ചായിരുന്നു. എന്നാല്‍ പാരച്യൂട്ട് പ്രവര്‍ത്തിച്ചില്ല. തുടർന്ന് താഴേക്ക് വീഴുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്നത് സ്‌റ്റോക്‌ഹോമിലാണ്.

read also: തിരുവനന്തപുരം മുഗശാലയിൽ യുവാവ് സിംഹ കൂട്ടിലേക്ക് ചാടിയതിന്റെ പിന്നിൽ ( video )

സുഹൃത്തുക്കള്‍ ബില്‍ഡിങിന്റെ താഴെ ഇയാള്‍ ചാടുന്നത് പകര്‍ത്താന്‍ നില്‍പ്പുണ്ടായിരുന്നു. എല്ലാവരും പകച്ചു പോയ ഒരു നിമിഷമായിരുന്നു അത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button