മുംബൈ: നീരവ് മോദി, മെഹുല്‍ ചോക്‌സി സ്ഥാപനങ്ങളില്‍ കൂട്ടപിരിച്ചുവിടല്‍. അയ്യായിരത്തോളം ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി. ശമ്പളം നല്‍കാനില്ലെന്നും മറ്റ് വഴികള്‍ അന്വേഷിക്കാനും കമ്പനി നിര്‍ദേശിച്ചു. കൂട്ടസ്ഥലംമാറ്റത്തില്‍ ബാങ്ക് ജീവനക്കാര്‍ അസ്വസ്ഥരാണെന്നും എന്‍ ഒ ബി ഡബ്ല്യൂ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. അതേസമയം തങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിയില്ലെന്നും വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പി എന്‍ ബി വക്താവ് പറഞ്ഞു.
ഒരേ ബ്രാഞ്ചില്‍ ഒരേ തസ്തികയില്‍ മൂന്നുവര്‍ഷമായി ജോലി ചെയ്യുന്ന സീനിയര്‍ ബാങ്ക് ഉദ്യോസ്ഥര്‍ക്കും ഒരേ ബ്രാഞ്ചില്‍ ഒരേ തസ്തികയില്‍ അഞ്ചുവര്‍ഷമായി ജോലി ചെയ്യുന്ന ക്ലെറിക്കല്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥലം മാറ്റം നല്‍കണമെന്നായിരുന്നു സി വി സി നിര്‍ദേശം നല്‍കിയിരുന്നത്. അതേസമയം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ സ്ഥലമാറ്റം നല്‍കി. 18,000 ജീവനക്കാര്‍ക്കെതിരെ നടപടി ആരംഭിച്ചു.കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജീവനക്കാരെ സ്ഥലം മാറ്റിയത്.
Post Your Comments