പുതുചരിത്രം കുറിക്കുന്ന മത്സരത്തില്‍ കൊഹ്‌ലി ഉണ്ടാകില്ല

ക്രിക്കറ്റില്‍ പുതുചരിത്രം കുറിക്കാന്‍ അഫ്ഗാനിസ്ഥാനെന്ന രാജ്യം ആവേശത്തോടെ കാത്തിരിക്കുകയാണ്. അഫ്ഗാന്റെ ആദ്യ ടെസ്റ്റ് മത്സരമാണ് ജൂണ്‍ 14 ന്. ബംഗളൂരുവില്‍ ആണ് ആ മത്സരം നടക്കുക. ചരിത്രമത്സരത്തിന്റെ ഭാഗമാകുന്നതിന്റെ ത്രില്ലിലാണ് ഇന്ത്യന്‍ ടീമും. ആദ്യ മത്സരം ലോകക്രിക്കറ്റിന്റെ നെറുകയിലുള്ള ഇന്ത്യയോടാകുമ്പോള്‍ ആവേശം കൊടുമുടിയിലെത്തും.

നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ജയിച്ച ടീം ഇന്നലെ ദക്ഷിണാഫ്രിക്കയോട് ആറ് വിക്കറ്റിന് തോല്‍വി വഴങ്ങിയിരുന്നു. അതേസമയം ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ആദ്യമായി ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട്, അയര്‍ലണ്ട് ടീമുകള്‍ക്കെതിരായ പരമ്പരകള്‍ക്കു മുന്നോടിയായി കൊഹ്‌ലിയ്ക്കും മറ്റു ചില താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചേക്കുന്നതാണ് ഇതിന് കാരണം.

അതിനാല്‍ അഫ്ഗാനിസ്ഥാനെതിരെ യുവനിരയെ ഇറക്കാനാണ് ഇന്ത്യയുടെ നീക്കം. എന്നാല്‍ ചെറിയൊരു നിരാശ മാത്രമേ ഇന്ത്യയ്ക്കുള്ളൂ. ചരിത്രത്തില്‍ ഇടംപിടിക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി കളിക്കാന്‍ സാധ്യതയില്ല. ടെസ്റ്റ് പരമ്പരയില്‍ ആതിഥേയരാണ് മികവ് പുലര്‍ത്തിയത്.

Share
Leave a Comment