Latest NewsKeralaNewsIndia

ഹാ​ദി​യ​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​ക​ണം: സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: മാ​താ​പി​താ​ക​ള്‍​ക്കും എ​ന്‍​ഐ​എ​യ്ക്കു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ ഹാ​ദി​യ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ന് മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. ഹാ​ദി​യ​യു​ടെ പി​താ​വ് അ​ശോ​ക​നോ​ടും എ​ന്‍​ഐ​എ​യോ​ടു​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്.

ഹാ​ദി​യ സി​റി​യ​യി​ല്‍ പോ​കാ​ന്‍ സാ​ധ്യ​ത ഉ​ള്ള​തു കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട​തെ​ന്ന അ​ശോ​ക​ന്‍റെ വാ​ദം ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ട​ങ്ങി​യ ബെ​ഞ്ച് ചോ​ദ്യം ചെ​യ്തു. അങ്ങനെ ഉണ്ടെങ്കിൽ ഇടപെടേണ്ടത് സര്‍ക്കാരല്ലേയെന്ന് കോടതി ചോദിച്ചു.

ഹാ​ദി​യ​യു​ടെ വി​വാ​ഹം സം​ബ​ന്ധി​ച്ച അ​ശോ​ക​ന്‍റെ വാ​ദ​ത്തെ​യും കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു. പ​ര​സ്പ​രം സ​മ്മ​ത​പ്ര​കാ​ര​മു​ള്ള വി​വാ​ഹം ബ​ലാ​ത്സം​ഗം അ​ല്ലെ​ന്നും കോടതി വ്യക്തമാക്കി. സത്യവാങ്മൂലത്തില്‍ രാഹുല്‍ ഈശ്വറിനെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാര്‍ച്ച്‌ എട്ടിലേക്ക് മാറ്റി.

also read:വാഹനാപകടത്തില്‍ കോണ്‍ഗ്രസ് നേതാവിന് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button