തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിലേയ്ക്ക് എടുത്ത് ചാടിയ യുവാവിനെ രക്ഷിച്ച ജീവനക്കാര്‍ക്ക് നാടിന്റെ ആദരം. ഓരോരുത്തര്‍ക്കം ആയിരം രൂപ വീതം പാരിതോഷിമായി നല്‍കാനാണ് തീരുമാനം. വകുപ്പു മന്ത്രിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഒറ്റപ്പാലം സ്വദേശി മുരുകനാണ് മൃഗശാലയിലെ സിംഹക്കുട്ടിലേക്ക് ചാടിയത്. പത്ത് ജീവനക്കാര്‍ ചേര്‍ന്നാണ് ഇയാളെ രക്ഷിച്ചത്.
Also Read : തിരുവനന്തപുരം മുഗശാലയിൽ യുവാവ് സിംഹ കൂട്ടിലേക്ക് ചാടിയതിന്റെ പിന്നിൽ ( video )
രണ്ടുവയസ് പ്രായമുള്ള ഗ്രേസിയെന്ന സിംഹത്തിന്റെ കൂട്ടിലേക്കാണ് ഇയാള്‍ എടുത്ത ചാടിയത്. ജീവനക്കാരും സന്ദര്‍ശകരും ഇല്ലാത്ത തക്കം നോക്കിയായിരുന്നു കൂട്ടിനു പിറകിലൂടെയുളള മതിലുചാടി ഇയാള്‍ സിംഹക്കൂട്ടില്‍ പ്രവേശിച്ചത്. കൂട്ടില്‍ രണ്ടു സിംഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇവ മയക്കത്തിലായിരുന്നതിനാല്‍ ആക്രമണ സാധ്യത ഒഴിയുകയായിരുന്നു.
Post Your Comments