കാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ കാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്.
ജീവിത ശൈലിയാണ് ഒരു പരിധിവരെ കാന്‍സര്‍ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീന്‍, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ് കാന്‍സര്‍ വരാനുള്ള സാധ്യതയെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. കാന്‍സര്‍ തുടക്കത്തില്‍ തന്നെ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ മഹാമാരിയെ ഫലപ്രദമായി നേരിടാം.
രോഗ നിര്‍ണ്ണയം ഇവിടെ വളരെ പ്രധാനമാണ്. മിക്കപ്പോഴും ഇത് വൈകിയ വേളയില്‍ ആകാനും സാധ്യതയുണ്ട്. ഇത് രോഗിയെ രക്ഷപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും. ഈ നാല് ടെസ്റ്റുകള്‍ കാന്‍സറിനെ നേരത്തെ കണ്ടെത്താന്‍ സഹായിക്കും.
1. AMAS (Anti-malignin antibody screen test)
തുടക്കത്തില്‍ തന്നെ കാന്‍സര്‍ കണ്ടെത്താന്‍ വളരെ സഹായകമാണ് ഈ ടെസ്റ്റ്. ഈ ടെസ്റ്റിലൂടെ ആദ്യമേ രോഗം കണ്ടെത്തിയാല്‍ ചികിത്സ എളുപ്പമാണ്.
2. Cancer Marker Tests
രോഗപ്രതിരോധ ശേഷി പരിശോധിക്കാന്‍ ആണ് ഈ ടെസ്റ്റ്. ഇതുവഴി ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച കണ്ടെത്താന്‍ സാധിക്കും. അര്‍ബുദ കോശങ്ങള്‍ വളര്‍ച്ച പ്രാപിക്കുന്നതിന് മുന്‍പു തന്നെ കാന്‍സര്‍ കണ്ടെത്താന്‍ ഈ ടെസ്റ്റ് കൊണ്ട് സാധിക്കും.
3. Biological Terrain Assessment (BTA)
കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ് ആണ് ഇത്. രോഗിയുടെ തുപ്പല്‍, രക്തം, മൂത്രം എന്നിവയാണ് പരിശോധിക്കുന്നത്.
4. DR-70
പതിമൂന്നുതരത്തിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ കണ്ടെത്താന്‍ ഈ ബ്ലഡ് ടെസ്റ്റ് സഹായിക്കും. ശ്വാസകോശം, സ്തനം, കരള്‍, തൈറോയ്ഡ് അങ്ങനെ പതിമൂന്നു തരത്തിലെ ക്യാന്‍സര്‍ ഇതില്‍ കണ്ടെത്താന്‍ കഴിയും.
Post Your Comments