Latest NewsKeralaNews

സഹപ്രവര്‍ത്തകയുടെ വീട്ടിലെത്തിയ യുവാവിന് ക്രൂരപീഡനം : കോവളത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ

കോവളം: സഹപ്രവര്‍ത്തകയുടെ വീട്ടിലെത്തിയ യുവാവിനെ എതിരേറ്റത് മുഖത്ത് മുളക് പൊടി എറിഞ്ഞും തിളച്ച വെള്ളം ഒഴിച്ചും. തിങ്കാളാഴ്ച കോവളത്ത് സന്ധ്യയോടെയായിരുന്നു സംഭവം ഉണ്ടായത്. തിരുവല്ല ഇടയാര്‍ സ്വദേശിയായ യുവാവ് വീട്ടിലെത്തി സ്വീകരിച്ച്‌ ഇരുത്തിയതിന് ശേഷം യുവതി അടുക്കളയില്‍ നിന്നു മുളകുപൊടി എടുത്തു യുവാവിന്റെ മുഖത്തു വിതറുകയും തിച്ച വെള്ളം ശരീരത്തില്‍ ഒഴിക്കുകയുമായിരുന്നു.

വേദന കൊണ്ട് പുളഞ്ഞ യുവാവ് ഇറങ്ങി ഓടുകയും പിന്നീട് ഹോട്ടലില്‍ എത്തിയതിന് ശേഷം വേദന കൊണ്ട് തണുത്ത വെള്ളം ദേഹത്ത് ഒഴിക്കുകയായിരുന്നു. ഇതോടെ വേദന കൊണ്ട് പുളഞ്ഞ യുവാവ് അലറിക്കരഞ്ഞതോടെ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവാവിനെ ഹോസ്പിറ്റിലില്‍ എത്തിച്ചപ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുയായിരുന്നു. വൈകിട്ടോടെ ഭര്‍ത്താവില്ലാത്ത സമയം യുവതിയുടെ വീട്ടിലെത്തിയ യുവാവിനെതിരെ ആയിരുന്നു സ്ത്രീയുടെ അക്രമം, ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും. അതേ സമയം സാമ്പത്തികമായ ഇടപാടുകളും വ്യക്തിപരമായ പ്രശ്നങ്ങളുമാണ് ഇത്തരത്തില്‍ ഒരു കൃത്യത്തിന് യുവതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button