Latest NewsNewsGulf

ജോലി സ്ഥലത്ത് ഇരുന്ന് ഉറങ്ങിയ യുവതിയെ ഫോൺ ചാർജർ കൊണ്ട് മർദിച്ചു

സലൂൺ വർക്കർ കൂടെ ജോലി ചെയ്യുന്ന യുവതിയെ ജോലി സ്ഥലത്ത് ഇരുന്ന് ഇറങ്ങിയതിനെ തുടർന്ന് ഫോൺ ചാർജർ കൊണ്ട് മർദിച്ചു. സംഭവത്തിൽ സലൂൺ വർക്കറെ മൂന്ന് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഏഷ്യൻ വംശജയായ സ്ത്രീ അബുദാബിയിലെ ബ്യൂട്ടി പാർലറിലെ കസേരയിൽ ഇരുന്ന് ഉറങ്ങുന്നത് ആഫ്രിക്കൻ വംശജയായ യുവതിയുടെ ശ്രദ്ധയിൽപ്പെട്ടിരിന്നു. ഒരു ദിവസത്തെ ജോലി മുഴവൻ ചെയ്തിട്ട് ക്ഷീണിച്ച് അവസായി കിടക്കുകയായിരുന്നു യുവതി.

read also: മകള്‍ ഒന്ന് ഉറങ്ങിപ്പോയാല്‍ പിന്നെ ഒരിക്കലും ഉണരില്ല: മൂന്ന് വയസുകാരിയുടെ മാതാപിതാക്കള്‍ ഉറങ്ങിയിട്ട് മൂന്ന് വര്‍ഷത്തോളമാമായി

തുടർന്ന് സ്ത്രീ ഏഷ്യൻ വംശജയെ ഉണർത്താൻ ശ്രമിക്കുകയും ജോലിയിൽ ശ്രദ്ധിക്കാൻ പറയുകയും ചെയ്തു. എന്നാൽ താൻ ജോലി ചെയ്‌തെന്നും ക്ഷീണം മൂലമാണ് കിടന്നതെന്നും യുവതി അറിയിച്ചു. തുടർന്ന് 2 പേരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതിനിടയ്ക്കാണ് ആഫ്രിക്കൻ വംശജ ഫോൺ ചാർജർ എടുത്ത് യുവതിയെ മർദിച്ചത്. 50 ശതമാനത്തോളം വൈകല്യമാണ് സ്ത്രീയുടെ മുഖത്തുണ്ടായ മുറിവ് സംഭവിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button