KeralaLatest NewsNews

അര ഡസൻ ഭാര്യമാരുള്ള ഡി വൈ എസ് പിക്കെതിരെ പിണറായി വിജയന് ഒരു ഭാര്യയുടെ പരാതി

തിരുവനന്തപുരം: അച്ചടക്കത്തിന് പേരുകേട്ട കേരള പൊലീസ് സേനയില്‍ ഒരു ഡിവൈ.എസ്.പിക്ക് അഞ്ച് ഭാര്യമാര്‍! തെക്കന്‍ കേരളത്തിലെ ഒരു മലയോര ജില്ലയില്‍ ക്രമസമാധാന ചുമതലയിലല്ലാതെ സ്പെഷ്യല്‍ യൂണിറ്റില്‍ ജോലി ചെയ്യുന്ന ഡിവൈ.എസ്.പിയാണ് ഈ കല്യാണ രാമൻ. ഈ സംഭവം വെളിയിൽ വന്നത് ഭാര്യമാരിൽ ഒരാൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ്‌. ആദ്യം വിവാഹം ചെയ്ത ഭാര്യ ഔദ്യോഗികമായി ഒപ്പമുള്ളപ്പോള്‍തന്നെയാണ് മറ്റ് നാലുപേരെയും ഇയാള്‍ വിവാഹം കഴിച്ചത്.

പക്ഷേ, ഇവരെല്ലാം വിവിധ സ്ഥലങ്ങളിലാണ് താമസം. മലയോര ജില്ലയ്ക്കടുത്തുള്ള രണ്ട് ജില്ലകളിലാണ് ഭാര്യമാരുടെ സ്വദേശം. നേരത്തെ അര ഡസന്‍ ഭാര്യമാര്‍ ഇയാള്‍ക്കുണ്ടായിരുന്നുവേണും റിപ്പോർട്ട് ഉണ്ട്. ഡിവൈ.എസ്.പിയുടെ തട്ടിപ്പിനിരയായി ഏതാനും വര്‍ഷം മുൻപ് ഒരാള്‍ ജീവനൊടുക്കിയിരുന്നു.ഔദ്യോഗിക ജീവിതത്തിനിടെ പരിചയപ്പെട്ട് കൂടെ കൂട്ടിയവരാണ് ഇപ്പോഴുള്ള ഭാര്യമാരില്‍ പലരും.

ഇയാളുടെ ക്രൂരതയില്‍ ചില ഭാര്യമാര്‍ക്ക് പരാതിയുണ്ട്.സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം, അതിക്രമിച്ച്‌ കടക്കല്‍, അക്രമം, കൊലപാതക ശ്രമം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം ഒരു ഭാര്യ മുൻപ് പരാതി നൽകിയിരുന്നു.എന്നാല്‍, ഡിവൈ.എസ്.പിയുടെ സ്വാധീനം കാരണം പരാതിയിലൊന്നും നടപടിയുണ്ടായില്ല. പൊലീസ് ആസ്ഥാനത്ത് നല്‍കിയ പരാതിയും മുങ്ങിയതോടെ ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരിക്കുകയാണ്.

ഭാര്യമാരായി കൂടെ കഴിയാന്‍ തയ്യാറാകുന്നവര്‍ക്കെല്ലാം വസ്തുവകകളും ആഡംബരവാഹനവും സമ്മാനിക്കുന്ന ഇയാള്‍ തന്റെ വ്യക്തിഗത നേട്ടങ്ങള്‍ക്കും ഔദ്യോഗിക കാര്യസാദ്ധ്യത്തിനും ഉപയോഗിക്കുന്നതായും വീട്ടമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വകാര്യ നിമിഷങ്ങള്‍ കാമറയില്‍പകര്‍ത്തി സൂക്ഷിക്കുന്നതടക്കമുള്ള ഭീഷണി കാരണമാണ് സ്ത്രീകളില്‍ പലരും പരാതി നല്‍കാന്‍ കൂട്ടാക്കാത്തതെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button