വാഷിംഗ്ടണ്‍: ലോക പ്രശസ്ത സുവിശേഷ പ്രാസംഗികന് ബില്ലി ഗ്രഹാം (99) ബുധനാഴ്ച രാവിലെ നോര്‍ത്ത് കരോളിനയിലെ വസതിയിൽ വെച്ച് അന്തരിച്ചു. ലോകത്തിലെ ക്രിസ്തുമതത്തിന്റെ പ്രചാരകരില്‍ പ്രമുഖനായിരുന്ന ബില്ലി പല അമേരിക്കന്‍ പ്രസിഡന്റുമാരുടെയും ആത്മീയ ഉപദേഷ്ടാവായും പ്രവർത്തിച്ചിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ സുവിശേഷ പ്രാസംഗികനായാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. കേരളത്തില്‍ സുവിശേഷ പ്രഘോഷണ ദൗത്യവുമായി നിരവധി തവണ ഗ്രഹാം എത്തിയിട്ടുണ്ട്. 210 ദശലക്ഷം ആളുകളോട് ഗ്രഹാം അറുപത് വര്‍ഷം നീണ്ടു നിന്ന തന്റെ കര്‍മ്മ പഥത്തിലൂടെ സുവിശേഷം പ്രസംഗിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Read also ;സ്വകാര്യ ബസിന്റെ അമിതവേഗതയിൽ പൊലിഞ്ഞത് രണ്ടു ജീവൻ
Post Your Comments