![tajmahal-is-not-a-shiva-templetajmahal-is-not-a-shiva-temple](/wp-content/uploads/2018/02/taj-mahal-2-1.png)
ആഗ്ര: താജ്മഹൽ ശിവക്ഷേത്രമാണെന്ന വാദം തെറ്റെന്ന് പുരാവസ്തു വകുപ്പ്. താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റേയും അദ്ദേഹത്തിന്റെ ഭാര്യ മുംതാസിന്റേയും ശവകുടീരമാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി.കഴിഞ്ഞ ദിവസം ആഗ്ര കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെയുടെ വിശദീകരണം.
താജ്മഹലിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താനുള്ള അവകാശമുണ്ടെന്നും, താജ്മഹജൽ ശിവ ക്ഷേത്രമാണെന്നും കാണിച്ച് ആഗ്ര കോടതിയിൽ കേസ് നിലവിലുണ്ട്. എന്നാൽ ഈ വാദം അടിസ്ഥാനരഹിതമാണെന്നും താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്ന് കാട്ടി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സത്യവാങ്മൂലം നല്‍കി.
ഷാജഹാൻ പണിതു എന്ന് അവകാശപ്പെടുന്ന ശിവക്ഷേത്രമായ തേജോ മഹാലയ ആണന്നും ഷാജഹാനല്ല രജപുത്ര രാജാവായ രാജാമാന്‍ സിങ് ആണ് ഈ സൗധം പണികഴിപ്പിച്ചത് എന്നുമാണ് ഒരു വിഭാഗം അവകാശപ്പെട്ടത്. താജ്മഹല്‍ പണികഴിപ്പിച്ചത് ഷാജഹാനല്ലെന്നും അത് തേജോ മഹാലയ എന്ന ശിവക്ഷേത്രമാണെന്നും അവകാശപ്പെട്ടുകൊണ്ട് ‘താജ്മഹല്‍, ദി ട്രൂ സ്റ്റോറി’ എന്ന പേരില്‍ പിഎന്‍ ഓക്ക് പുസ്തകം രചിച്ചിരുന്നു. തേജോമഹാലയ എന്ന ശിവക്ഷേത്രം പണിതത് രജപുത്ര രാജാവാണെന്നും പുസ്തകം അവകാശപ്പെടുന്നു.
also read:പി.എന്‍.ബി വായ്പാ തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
Post Your Comments