ഹൈദരാബാദ്: കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയുമായി പൊലീസ് രംഗത്ത്. ഹൈദരാബാദ് പൊലീസാണ് പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെയും കൂടാതെ വാഹന ഉടമകള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കുമെന്ന് ട്രാഫിക് പൊലീസ് ജോയിന്റ് കമ്മീഷണര്‍ ഡോ.വി രവീന്ദര്‍ പഞ്ഞു. നഗരങ്ങളിലേക്കും പരിശോധന വ്യാപിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നതിന് പ്രതിമാസം 30 പേരെങ്കിലും പൊലീസ് പിടിയിലാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ കൂടുതലും 14മുതല്‍ 17വരെ പ്രായമുള്ള കുട്ടികളാണ്. കുട്ടി ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലം ഉണ്ടാകുന്ന അപകടങ്ങളില്‍ കഴിഞ്ഞ വര്‍ഷം 130 പേരാണ് മരിച്ചത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ അപകടങ്ങള്‍ വര്‍ധിക്കുകയും, ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചതുമാണ് പൊലീസ് പരിശോധന കര്‍ശനമാക്കുവാന്‍ കാരണമായിരിക്കുന്നത്.
Post Your Comments