KeralaLatest NewsNews

അര്‍ദ്ധരാത്രിയില്‍ ഭര്‍ത്താവിനോട് പറയാതെ പുറത്തിറങ്ങിയ യുവതിയ്ക്ക് പിന്നെ പീഡന പരമ്പര

കാസര്‍ഗോഡ് : രാത്രി 12ന് വീട്ടമ്മയെ അപരിചിതനായ യുവാവിനൊപ്പം കണ്ടെത്തി. ഇത് ചോദ്യം ചെയ്യാനെത്തിയ സദാചാര പ്രവര്‍ത്തകര്‍ യുവാവിനെ തല്ലിചതച്ച് വീട്ടമ്മയെ ബലാത്സംഗം ചെയ്തു. സദാചാര പോലീസായെത്തിയ രണ്ടു യുവാക്കള്‍ പീഡിപ്പിച്ചെന്ന പരാതിയുമായാണ് വീട്ടമ്മ രംഗത്തെത്തിയിരിക്കുന്നത്

സംഭവത്തില്‍ കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റു ചെയ്തു. ആറങ്ങാടി സ്വദേശിയായ 20കാരനെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ പുതിയകോട്ടയിലെ ഒരു യുവാവിനെയും വീട്ടമ്മയെയും ദുരൂഹസാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് സദാചാര ഗുണ്ടകളായെത്തിയ സംഘം പിടികൂടിയിരുന്നു. യുവാവിന്റെ ഫോണ്‍ സംഘം തട്ടിയെടുക്കുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അവിടെ നിന്നും രക്ഷപ്പെട്ട യുവാവ് പിന്നീട് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഇതുസംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് വീട്ടമ്മ സദാചാര ഗുണ്ടകളായെത്തിയവരില്‍ രണ്ടു പേര്‍ തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്.

യുവാവ് പോയതിന് ശേഷം രണ്ടു പേര്‍ ഒഴികെയുള്ള സദാചാര ഗുണ്ടകള്‍ സ്ഥലം വിട്ടിരുന്നു. രണ്ടു പേര്‍ ബലമായി വീട്ടമ്മയെ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതേതുടര്‍ന്ന് രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ യുവാവിനെ മര്‍ദിക്കുന്നതിന്റെയും വീട്ടമ്മയെ അപമാനിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ വാട്സപ്പില്‍ പ്രചരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button