ന്യൂഡല്‍ഹി : രാജ്യത്തെ പ്രതിരോധമേഖലക്ക് കൂടുതല്‍ കരുത്ത് പകര്‍ന്ന് ഇന്ത്യക്കായി പ്രതിരോധ ഇടനാഴികള്‍ വരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 20,000 കോടി രൂപ പദ്ധതി ചിലവ് പ്രതീക്ഷിക്കുന്ന ബുന്ദേല്‍ഖണ്ഡ് പ്രതിരോധ ഇടനാഴി പ്രഖ്യാപിച്ചത്.
ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ചെന്നൈയില്‍ ആദ്യത്തെ പ്രതിരോധ ഇടനാഴി പ്രഖ്യാപിച്ചിരുന്നു,അതിനു പിന്നാലെയാണിത്.
ഉത്തര്‍പ്രദേശിനും,മദ്ധ്യപ്രദേശിനുമിടയിലാണ് ബുന്ദേല്‍ഖണ്ഡ് പ്രതിരോധ ഇടനാഴി വരുക.
ആഗ്ര,അലിഗഡ്,ലക്‌നൗ,കാണ്‍പൂര്‍,ത്സാന്‍സി,ചിത്രകൂട് എന്നീ പ്രദേശങ്ങളെ ബുന്ദേല്‍ഖണ്ഡ് ഇടനാഴി വഴി ബന്ധിപ്പിക്കും.രണ്ടര ലക്ഷം തൊഴിലവസരങ്ങളാണ് ഇതു വഴി സൃഷ്ടിക്കപ്പെടുന്നത്.
പ്രതിരോധ നിര്‍മ്മാണ ഇടനാഴി ബുന്ദേല്‍ഖണ്ഡിന്റെ വികസനത്തിനും നാഴികകല്ലാകുമെന്ന് പദ്ധതി പ്രഖ്യാപിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
കട്ടുപള്ളി തുറമുഖം,ചെന്നൈ,തിരുച്ചി,കോയമ്പത്തൂര്‍,ഹൊസൂര്‍ എന്നീ മേഖലകളെ ബന്ധിപ്പിച്ചാണ് ചെന്നൈ പ്രതിരോധ ഇടനാഴി വരുന്നത്.
Post Your Comments