കോവളം: സൗഹൃദത്തിന്റെ പേരില്‍ സഹപ്രവര്‍ത്തകനെ വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷം യുവതി കാണിച്ചത് ഇങ്ങനെ. സംഭവം നടന്നത് തിങ്കാളാഴ്ച സന്ധ്യയോടെയായിരുന്നു. യുവതി സഹപ്രവര്‍ത്തകനായ യുവാവിനെ വീട്ടിലേയക്കു വിളിച്ചുവരുത്തുകയായിരുന്നു. യുവതിയുടെ വീട്ടില്‍ ഇയാള്‍ ഭര്‍ത്താവില്ലാത്ത സമയത്താണു എത്തിയത്. യുവാവ് എത്തി അല്‍പ്പസമയത്തികം യുവതി അടുക്കളയില്‍ നിന്നു മുളകുപൊടി എടുത്തു യുവാവിന്റെ മുഖത്തു വിതറുകയും തിളച്ച വെള്ളം ശരീരത്തില്‍ ഒഴിക്കുകയുമായിരുന്നു.
സഹപ്രവര്‍ത്തകനായ തിരുവല്ലം ഇടയാര്‍ സ്വദേശിയായ യുവാവ് വീട്ടില്‍ എത്തിയത് വൈകിട്ട് 6.30യ്ക്കാണ്. ഇരുവരും കോവളത്തെ ഒരു സ്വകാര്യ ഹോട്ടലിലെ ജീവനക്കാരായിരുന്നു. അവിടെ നിന്നു അപ്രതീക്ഷിതമായി ശരീരത്തില്‍ തിളച്ചവെള്ളം വീണ യുവാവ് ഹോട്ടലില്‍ തിരിച്ചെത്തി. തുടര്‍ന്നു ഹോട്ടലില്‍ സൂക്ഷിച്ചു വച്ചിരുന്ന ഐസ് വാട്ടര്‍ ശരീരത്തില്‍ ഒഴിച്ചു. യുവാവു വേദന സഹിക്കാന്‍ കഴിയാതെ നിലവിളിച്ചപ്പോഴാണ് ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിച്ചത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചകിത്സയിലാണ് ഗുരുതരമായി പൊള്ളലേറ്റ യുവാവ്. യുവാവു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതക ശ്രമത്തിനു കേസ് എടുത്തു. കോവളം സ്വദേശിയായ യുവതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
Post Your Comments