Jobs & VacanciesLatest News

നാവികസേനയില്‍ ഒഴിവ്

ഇന്ത്യന്‍ നാവികസേനയില്‍ പൈലറ്റ്, ഒബ്സര്‍വര്‍, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ തസ്തികകളിൽ ഷോര്‍ട്ട് സര്‍വീസ് കമീഷന്‍ഡ് ഓഫീസറാകാൻ അവസരം. ആകെയുള്ള 19 ഒഴിവുകളിലേക്ക് 60 ശതമാനം മാര്‍ക്കോടെ എന്‍ജിനിയറിങ് ബിരുദം അല്ലെങ്കില്‍ അഞ്ച്/ഏഴ് സെമസ്റ്റര്‍ വരെ 60 ശതമാനം മാര്‍ക്ക് നേടിയ അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. അതേസമയം എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ത്ത്, പ്ലസ്ടു ക്ലാസ്സില്‍ മൊത്തം 60 ശതമാനം മാര്‍ക്കും ഇംഗ്ലീഷിന് പ്ലസ്ടു ക്ലാസില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കും, സിപിഎല്‍ ഹോള്‍ഡേഴ്സിന് ഡിജിസിഎ (ഇന്ത്യ) അംഗീകരിച്ച യോഗ്യതയും നേടിയിരിക്കണം.

ഓൺലൈൻ ആയി ആണ് അപേക്ഷ സ്വീകരിക്കുന്നത്. ബന്ധപ്പേട്ട രേഖകളും കളര്‍ഫോട്ടോയും അപ്ലോഡ്ചെയ്യണം. അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ട്, അനുബന്ധരേഖകള്‍ എന്നിവ അഭിമുഖത്തിന് ഹാജരാക്കണം. തിരഞ്ഞെടുക്കപെടുന്നവർക്ക് 2019 ജനുവരിയില്‍ ഏഴിമല നാവിക അക്കാദമിയില്‍ തുടങ്ങുന്ന കോഴ്സിൽ പ്രവേശനം ലഭിക്കും

വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; നാവികസേന

അവസാന തീയതി ; മാര്‍ച്ച്‌ നാല്

Read also ;ഐ.ഡി.ബി.ഐ ബാങ്കിൽ അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button