KeralaCinemaLatest NewsNews

പ്രശസ്ത കലാസംവിധായകന്‍ സികെ സുരേഷ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര കലാസംവിധായകന്‍ സികെ സുരേഷ് അന്തരിച്ചു. 65 വയസായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് കോഴിക്കോട് തളിക്കുളത്തൂരുള്ള വീട്ടുവളപ്പില്‍ നടക്കും. സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം, ഹിസ് ഹൈനസ് അബ്ദുള്ള, ചെങ്കോല്‍ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.

നൂറിലേറെ മലയാള സിനിമകള്‍ക്ക് സികെ സുരേഷ് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. കെഎസ് സേതു മാധവന്‍ സംവിധാനം ചെയ്ത അവിടുത്തെ പോലെ ഇവിടെയും ആണ് ആദ്യ ചിത്രം. പിന്നീട് ഐവി ശശി സിനിമകളില്‍ സ്ഥിരം സാന്നിധ്യമായി.

പട്ടണ പ്രവേശം, സ്വാഗതം, അര്‍ഥം, വടക്കുനോക്കി യന്ത്രം, തലയണമന്ത്രം, പൊന്തന്‍മാട എന്നിവയുടെ കലാസംവിധാനം നിര്‍വഹിച്ചത് സികെ സുരേഷായിരുന്നു. 2000ത്തില്‍ പുറത്തിറങ്ങിയ ഐവി ശശി ചിത്രം ശ്രദ്ധയാണ് സുരേഷ് കലാസംവിധാനം നിര്‍വഹിച്ച അവസാന ചിത്രം. പിന്നീട് പക്ഷാഘാതത്തെ തുടര്‍ന്ന് സിനിമാമേഖലയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button