ജയ്പൂര്‍: ആണ്‍കുട്ടിയ്ക്കായി എണ്‍പത്തിമൂന്ന് വയസില്‍ വിവാഹിതനായി ഈ വൃദ്ധന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. എണ്‍പത്തിമൂന്നുകാരന്റെ രണ്ടാം വിവാഹമാണ് നിയമക്കുരുക്കിലേയ്ക്ക് നീളുന്നത്. മുപ്പതുകാരിയായ സ്ത്രീയെ ആണു വധുവാക്കിയിരിക്കുന്നത്. എന്നാല്‍ ആദ്യ ഭാര്യ ജീവിച്ചിരിക്കെ തന്നെയാണ് ഇയാള്‍ രണ്ടാം വിവാഹം കഴിക്കുന്നത്. എന്നാല്‍ ആദ്യ ഭാര്യയുടെ സമ്മതത്തോടെയാണ് രണ്ടാം വിവാഹമെന്നാണ് രാജസ്ഥാനിലെ കരൗലി സ്വദേശിയായ സുഖ്‌റാം ഭൈരവ അവകാശപ്പെടുന്നത്.
എന്നാല്‍ ഇങ്ങനൊരു വിവാഹം നടന്നതായി തങ്ങള്‍ക്കൊന്നുമറിയില്ലെന്നാണു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഈ വിവാഹത്തില്‍ 12 അയല്‍ഗ്രാമങ്ങളില്‍ നിന്നുമുള്ള ആളുകള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. കുതിരപ്പുറത്തേറി വലിയ ഘോഷയാത്രയായാണു വരന്‍ കല്യാണപ്പന്തലിലേക്ക് എത്തിയതെന്നാണ് സൂചനകള്‍.
ആദ്യ വിവാഹത്തില്‍ സുഖ്‌റാം ഭൈരവയ്ക്ക് ഒരു മകന്‍ ഉണ്ടായിരുന്നു. എന്നാല്‍ 20 വര്‍ഷം മുന്‍പു മരിച്ചു. പെണ്‍മക്കളെ വിവാഹം ചെയ്ത് അയച്ചതോടെ ഭൂ സ്വത്തുക്കള്‍ അന്യം നിന്ന് പോകുമെന്ന ആശങ്കയാണ് ഇയാളെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചത്. ഒരു മകനെ കിട്ടുക എന്നതുമാത്രമാണു കല്യാണത്തിന്റെ ലക്ഷ്യമെന്നു സുഖ്‌റാം പറയുന്നു. സ്വത്തിന് ഒരവകാശി വേണം.
Post Your Comments