ആദ്യ ദിവസം ചർമം നന്നായി വൃത്തിയാക്കുകയാണ് വേണ്ടത്. രോമകൂപങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കും വൈറ്റ് ഹെഡ്സുമെല്ലാം നീക്കാൻ രണ്ടു ബദാം പൊടിച്ച് അൽപം തേനിൽ കുതിർത്ത് മുഖത്തു പുരട്ടി വട്ടത്തിൽ തിരുമിപ്പിടിപ്പിക്കണം. രണ്ടാംദി വസം മുഖത്തിന്റെ നിറം മെച്ചപ്പെടുത്താനുള്ള പൊടിക്കൈ നോക്കാം. മഞ്ഞളും ചന്ദനവും രാമച്ചവും സമം എടുത്ത് പാലിൽ ചാലിച്ച് മുഖത്ത് പുരട്ടി പത്തു മിനിറ്റ് കഴിഞ്ഞ് കഴുകാം.
എണ്ണമയമുള്ള ചർമമാണെങ്കിൽ പാലിനുപകരം വെള്ളരിക്കയുടെ നീര് മതിയാവും.മുടി മിനുങ്ങാൻ നല്ലെണ്ണയും കറ്റാർവാഴനീരും സമമെടുത്ത് മുടിയിൽ പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക.അരക്കപ്പ് പാൽപ്പൊടിയിൽ ഒരു മുട്ട അടിച്ചുചേർത്ത് മുടിയിൽ പുരട്ടാം. അരമണിക്കൂർ കഴിഞ്ഞ് കഴുകാം. മുടിയുടെ വരൾച്ച മാറിക്കിട്ടും. തിളക്കവും ലഭിക്കും.മുഖത്തെ ചെറിയ പാടുകൾ അകറ്റുന്നതിന് കൊത്തമല്ലിയും പച്ചമഞ്ഞളും സമം എടുത്ത് അരച്ച് മുഖത്തിടാം.
ചർമത്തിന് മൃദുത്വം കൈവരാൻ കാബേജ് നീരിൽ ഒരു നുള്ള് യീസ്റ്റ് ചേർത്ത് അരമണിക്കൂർ വച്ചതിനുശേഷം മുഖത്തു പുരട്ടാം. ഈ മിശ്രിതം മുഖത്ത് പായ്ക്ക് പോലെ നൽകിയ ശേഷം കഴുകി കളയാം. ഒരു ടീസ്പൂൺ മുന്തിരി നീരിൽ നാലു തുള്ളിനാരങ്ങാനീര് കലർത്തി മുഖത്ത് പുരട്ടുക. വെയിൽകൊണ്ട് ചർമത്തിൽ ഉണ്ടാകുന്ന കരുവാളിപ്പു മാറും.
മുടി കൊഴിയാതിരിക്കാൻ ഒരു മരുന്ന് നാലാം ദിവസം നൽകാം. അരക്കപ്പ് തേങ്ങാപ്പാലിൽ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിച്ച് തലയിലും മുടിയിലും നന്നായി തേച്ചു പിടിപ്പിക്കാം. അര മണിക്കൂർ കഴിഞ്ഞ് കഴുകാം. തലേ ദിവസം നാലു നെല്ലിക്ക ചതച്ചിട്ട് മൂടിവച്ച പശുവിൻ പാൽ നെല്ലിക്ക മാറ്റിയ ശേഷം തലയിൽ പുരട്ടി ഷാംപൂ കൊണ്ട് കഴുകുക. ഏഴാം ദിനം ചർമത്തിന്റെ തിളക്കവും നിറവും നിലനിൽക്കാൻ സഹായിക്കുന്ന ഓരോ പായ്ക്കുകൾ നൽകാം. പാൽപ്പൊടിയും തൈരും മുൾട്ടാണി മിട്ടിയും ഓറഞ്ചുനീരും ചേർന്ന മിശ്രിതം കൈകാലുകളിൽ പായ്ക്ക് ആയി നൽകാവുതാണ്.
Post Your Comments