KeralaLatest News

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തൃശൂര്‍ ; 2016ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

മികച്ച നോവൽ വിഭാഗത്തിൽ ടി ഡി രാമകൃഷ്ണന്‍ (സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി),
കഥ – എസ് ഹരീഷ് (ആദം) ,
കവിത – സാവിത്രി രാജീവന്‍ (അമ്മയെ കുളിപ്പിക്കുമ്ബോള്‍)
നാടകം- ഡോ. സാംകുട്ടി പട്ടംകരി (ലല്ല) എന്നിവര്‍ പുരസ്‌കാരങ്ങൾ സ്വന്തമാക്കി.

സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം പി കെ പാറക്കടവ്, ഇയ്യങ്കോട് ശ്രീധരന്‍, സി ആര്‍ ഓമനക്കുട്ടന്‍, ലളിത ലെനിന്‍, ജോസ് പുന്നാപറമ്ബില്‍, പൂയപ്പിള്ളി തങ്കപ്പന്‍ എന്നിവര്‍ സ്വന്തമാക്കി.

മറ്റു പുരസ്‍കാര ജേതാക്കളുടെ വിവരം ചുവടെ ചേർക്കുന്നു;

സാഹിത്യ വിമര്‍ശനം – എസ് സുധീഷ് (ആശാന്‍ കവിത: സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം)

വൈജ്ഞാനിക സാഹിത്യം – ഫാ. വി പി ജോസഫ് വലിയവീട്ടില്‍ (ചവിട്ടുനാടക വിജ്ഞാനകോശം)

ജീവചരിത്രം/ ആത്മകഥ – ഡോ. ചന്തവിള മുരളി (എ കെ ജി ഒരു സമഗ്ര ജീവചരിത്രം)

യാത്രാവിവരണം- ഡോ. ഹരികൃഷ്ണന്‍ (നൈല്‍ വഴികള്‍)

വിവര്‍ത്തനം – സി എം രാജന്‍ ( പ്രണയവും മൂലധനവും)

ഹാസ്യസാഹിത്യം – മുരളി തുമ്മാരുകുടി ( ചില നാട്ടുകാര്യങ്ങള്‍)

അവാര്‍ഡ് പട്ടികയുടെ പൂര്‍ണ രൂപത്തിനായി സന്ദര്ഷിക്കുക ; അവാര്‍ഡ് പട്ടിക

 

shortlink

Related Articles

Post Your Comments


Back to top button