Latest NewsNewsIndia

മൊബൈല്‍ നമ്പര്‍ 13 അക്കമാകുന്നു: പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം

ന്യൂഡല്‍ഹി•രാജ്യത്തെ മൊബൈല്‍ നമ്പരുകള്‍ 13 അക്കമാകുന്നു എന്ന തരത്തില്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം. എം2എം (മെഷീന്‍ ടു മെഷീന്‍) അഥവാ മെഷീനുകള്‍ തമ്മില്‍ (ഉദാ: സ്വൈപ്പിംഗ്) ആശയവിനിമയത്തിനുള്ള സിം നമ്പരുകള്‍ മാത്രമാണ് ഇത്തരത്തില്‍ മാറ്റാന്‍ ടെലികോം മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. സാധാരണ മൊബൈല്‍ നമ്പറുകള്‍ പി2പി (പേഴ്സണ്‍ ടു പേഴ്സണ്‍) ആണ്. ഇവയ്ക്ക് ഈ ഉത്തരവ് ബാധകമല്ല. നിലവിലുള്ള 10 ഡിജിറ്റില്‍ തന്നെ ഇവ തുടരും.

You may also like: മൊബൈല്‍ ഫോണ്‍ സ്ത്രീകളെ വഴിതെറ്റിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇവിടെ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ വിലക്ക്

സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു നീക്കം. ജൂലായ് 1 മുതല്‍ പുതിയ മാറ്റം വന്നുതുടങ്ങും. ഇതോടെ എം2എം കമ്മ്യൂണിക്കേഷന് വേണ്ടി നല്‍കുന്ന നമ്പറുകള്‍ 13 അക്ക ഡിജിറ്റില്‍ ഉള്ളതായിരിക്കും.

നിലവില്‍ എം2എം കമ്മ്യൂണിക്കേഷന് ഉപയോഗിക്കുന്ന 10 അക്ക നമ്പറുകള്‍ ഡിസംബര്‍ 31നു മുന്‍പ് പുതിയ രീതിയിലേക്ക് മാറ്റണമെന്നും മൊബൈല്‍ സേവനദാതാക്കള്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നുണ്ട്. ഒക്ടോബര്‍ മുതല്‍ ഉപഭോക്താക്കള്‍ക്ക് ഇതിനുള്ള സൗകര്യം ലഭ്യമാകും. രാജ്യത്തെ എല്ലാ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്കും ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button