KeralaLatest NewsNews

പോലീസില്‍ ചാരന്മാരുണ്ട്; പറയുന്നത് എസ് പി

തിരുവനന്തപുരം : കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ അന്വേഷണം നടത്തുന്ന പ്രത്യേക പോലീസ് സംഘത്തിനെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ പരാതിയുമായി കണ്ണൂര്‍ എസ്.പി.ജി. ശിവവിക്രം. അന്വേഷണ വിവരങ്ങള്‍ ചോരുന്നുവെന്നാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എസ്.പിയുടെ പരാതി.

റെയ്ഡുപോലെ അതീവ രഹസ്യമായി മാത്രം ചെയ്യേണ്ട കാര്യങ്ങള്‍പോലും പുറത്തുപോകുന്നു. അന്വേഷണ വിവരങ്ങള്‍ ഇങ്ങനെ ചോരുന്നത് പ്രതികളെ പിടിക്കുന്നതിന് തടസ്സമാകുന്നുവെന്നും ശിവവിക്രം ആരോപിച്ചു. ഡി.ജി.പി. ലോകനാഥ് ബെഹ്‌റ, ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാന്‍, ഐ.ജി. മഹിപാല്‍ യാദവ് എന്നിവരെ ഇതുസംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിച്ചു.

എസ്.പിയുടെ പരാതിയെത്തുടര്‍ന്ന് ബെഹ്‌റ പ്രശ്‌നത്തില്‍ ഇടപെട്ടു. നേത്രരോഗത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന െബഹ്‌റ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഓഫീസിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിവരങ്ങള്‍ ചോര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ ഈ ജോലിക്ക് പറ്റിയവരല്ല. പോലീസിനകത്തുനിന്നുതന്നെ പോലീസിനെതിരേ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് അദ്ദേഹം നല്‍കി.

പോലീസില്‍ നിന്ന് അന്വേഷണ വിവരങ്ങള്‍ ചോരുന്നുണ്ടെന്ന വിവരം എസ്.പി.ശ്രദ്ധയില്‍പ്പെടുത്തിയെന്ന് ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ആവശ്യമെങ്കില്‍ അന്വേഷണസംഘം പുനഃസംഘടിപ്പിക്കാനും ആലോചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button