Latest NewsKeralaNews

പാര്‍ട്ടി വിരുദ്ധര്‍ക്കും കുലംകുത്തികള്‍ക്കും ഒഞ്ചിയം ചന്ദ്രന്റെ രക്തസാക്ഷി സ്തൂപത്തിനപ്പുറം കുഴി മറ്റൊന്ന് വെട്ടേണ്ടി വരും; വിഎസിനെതിരെ ഭീഷണിയുമായി ഷുഹൈബ് വധക്കേസിലെ പ്രതി

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ പിടിയിലായ ആകാശിനെ കുറിച്ച്‌ പുറത്ത് വരുന്ന വാര്‍ത്തകളെല്ലാം കൊല്ലിന്റെയും കൊലപാതകത്തിന്റെയും സൂചനകള്‍ നല്‍കുന്നത് തന്നെ. മൂന്നു വര്‍ഷം മുന്‍പു വി എസ്.അച്യുതാനന്ദന്‍ സിപിഎം സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ചതു വിവാദമായ ദിവസമാണു വിഎസിനെതിരെ പരോക്ഷമായി ഭീഷണി മുഴക്കി ഫേസ്ബുക്കില്‍ ആകാശ് പോസ്റ്റ് ഇട്ടത്. വിഎസിനും ടി.പി.ചന്ദ്രശേഖരന്റെ ഗതി വരുമെന്നു ധ്വനിപ്പിക്കുന്നതായിരുന്നു പോസ്റ്റ്. ഒരിക്കല്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനെ വരെ ഇയാള്‍ ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയിരുന്നു.

ഇങ്ങനെ പോയാല്‍ വിഎസിനും ടി പി ചന്ദ്രശേഖരന്റെ ഗതി വരുമെന്നായിരുന്നു ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെ ആകാശ് പരോക്ഷമായി പറഞ്ഞു വെച്ചത്. സൈബര്‍ ലോകത്തെ സിപിഎമ്മിന്റെ കറകളഞ്ഞ ഗുണ്ട തന്നെയായിരുന്നു ആകാശ്. എന്നാല്‍ ‘വല്യേട്ടന്‍’ സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗ് ആക്ഷേപഹാസ്യ രൂപത്തില്‍ അവതരിപ്പിച്ചതാണെന്ന മട്ടിലായിരുന്നു ആകാശിന്റെ മറുപടി. 2015 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലായിരുന്നു വിഎസിന്റെ ബഹിഷ്കരണം. അന്ന് വൈകിട്ടാണ് വിഎസിനെ പരോക്ഷമായി താക്കീത് ചെയ്തു കൊണ്ട് ആകാശ് വധഭീഷണി മുഴക്കിയത്. എന്നാല്‍ ഈ പോസ്റ്റ് കണ്ട ചിലര്‍ ആകാശിനെ വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button