കണ്ണൂര്‍: ഷുഹൈബിനെ കൊലപ്പെടുത്തിയത് ടി പി വധക്കേസിലെ പ്രതി കിർമാണി മനോജ് ആണെന്ന് കെ സുധാകരൻ. മുറിവുകളുടെ സ്വഭാവം വ്യക്തമാക്കുന്നത് ഇത് തന്നെയാണ്. ടി പി വധക്കേസിലെ പ്രതികളെ പരോളിൽ ഇറക്കിയത് തന്നെ ഷുഹൈബിനെ കൊലപ്പെടുത്താൻ തന്നെയാണെന്ന് എന്നും സുധാകരൻ ആരോപിച്ചു. കിർമാണി മനോജ് ഏൽപ്പിച്ച മുറിവുകൾക്ക് സമാനമാണ് ഈ മുറിവുകളും. സുധാകരൻ കൂട്ടിച്ചേർത്തു.
ഇതിനിടെ ശുഹൈബ് വധക്കേസില്‍ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. യഥാര്‍ത്ഥ പ്രതികളെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഷുഹൈബ് വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ ഗൂഢാലോചനക്കാരെ കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Post Your Comments