ഇറ്റാനഗര്‍: പിഞ്ചുകുഞ്ഞിനെ ലൈംഗീകമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ജനക്കൂട്ടം പോലീസ് സ്റ്റേഷനില്‍നിന്നും വലിച്ചിറക്കി തല്ലിക്കൊന്നു. അരുണാചൽ പ്രദേശിലാണ് സംഭവം. ആസാം സ്വദേശികളായ സഞ്ജയ് സോബാര്‍, ജഗദീഷ് ലോഹാര്‍ എന്നിവരെയാണ് ജനക്കൂട്ടം കൊലപ്പെടുത്തിയത്. സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
Read Also: വിമാനയാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്ന് മോഷണം
കഴിഞ്ഞ 12 ആം തീയതി മുതലാണ് പെൺകുട്ടിയെ കാണാതായത്. ഞായറാഴ്ച ഗ്രാമത്തിനു സമീപമുള്ള തേയിലത്തോട്ടത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. തുടർന്ന് പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
Post Your Comments