തിരുവനന്തപുരം: രണ്ട് അഭിപ്രായം ഉയര്‍ന്നതോടെ സ്വകാര്യ ബസ് ഉടമകള്‍ നടത്തി വരുന്ന അനശ്ചിതകാല സമരത്തില്‍ നിന്നും ഒരു വിഭാഗം പിന്മാറി. തിരുവനന്തപുരത്തും മറ്റ് ചില ജില്ലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് ആരംഭിച്ചു.
പെര്‍മിറ്റുകള്‍ റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് തലസ്ഥാന നഗരമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്വകാര്യ ബസുകള്‍ ഓടി തുടങ്ങിയത്. ചാര്‍ജ് വര്‍ധിപ്പിച്ചിട്ടും സ്വകാര്യ ബസുടമകള്‍ നടത്തുന്ന സമരത്തെ നേരിടാന്‍ ബസ് പിടിച്ചിടുക്കുന്നതടക്കമുള്ള നടപടികള്‍ ആലോചിക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഗതാഗത കമ്മീഷണറോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഒരു വിഭാഗം ബസുടമകള്‍ സര്‍വീസ് തുടങ്ങിയത്.
Post Your Comments