Latest NewsNewsIndia

പി. എൻ. ബിക്കെതിരെ കടുത്ത ആരോപണങ്ങളുമായി നീരവ് മോദി

ദില്ലി: പി.എൻ.ബിക്കെതിരെ കടുത്ത ആരോപണവുമായി നീരവ് മോദി. തുക ബാങ്ക് പെരുപ്പിച്ച് കാട്ടിയെന്ന് നീരവ് മോദി ആരോപിക്കുന്നു. തിരിച്ചടയ്ക്കാനുള്ളത് 5000 കോടിയിൽ താഴെ മാത്രമാണെന്ന് ബാങ്കിന് നീരവ് അയച്ച കത്തിൽ പറയുന്നു. അനാവശ്യനിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നത് പണം തിരിച്ചടയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നുവെന്നും നീരവ് വ്യക്തമാക്കി.

രത്നവ്യാപാരികളുടെ കുടുംബത്തില്‍ ജനിച്ച നീരവ് മോദി, ബെല്‍ജിയത്തിലെ ആന്റ് വര്‍പ്പിലാണ് വളര്‍ന്നത്.വാര്‍ട്ടണ്‍ ബിസിനസ് സ്കൂളില്‍ ചേര്‍ന്ന മോദി ഒരു വര്‍ഷത്തിനകം പഠനം ഉപേക്ഷിച്ച് മുംബൈയില്‍ സ്വന്തം രത്നവ്യാപാര കമ്പനി രൂപീകരിച്ചു. അമേരിക്കയിലെ ആഡംബര കേന്ദ്രങ്ങളിലും മോദി രത്ന ഷോറൂമുകള്‍ തുറന്നു.

ഹോളിവുഡ് നടിമാര്‍ നീരവ് മോദിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി.ഡക്കോറ ജോണ്‍സണും കേറ്റ് വിന്‍സ്‍ലറ്റും നവോമി വാട്ട്സും അടുത്തിടെ പ്രിയങ്കാ ചോപ്രയും നീരവ് മോദിയുടെ രത്നാഭരണവുമായി റാംപുകളില്‍ നിറഞ്ഞു. ഹോങ്കോങ്ങിലും മക്കാവുവിലുമൊക്കെ മോദി ഷോറും തുറന്നു. മുംബൈയിലെ പ്രശസ്തമായ റിതം ഹൗസ്, 36 കോടി നല്കി നീരവ് മോദി സ്വന്തമാക്കിയിരുന്നു. പൊതുമേഖലാ ബാങ്കുകളെ കളിപ്പിച്ച് സ്വന്തമാക്കിയ പണം കൊണ്ടാണെന്നാണ് ഇതെല്ലാം നടത്തിയതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

തട്ടിപ്പ് നടത്തി ന്യൂയോർക്കിലേക്ക് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ പാസ്പോർട്ട് സസ്പെൻഡ് ചെയ്തു. മോദിയെ കണ്ടെത്താൻ ഇൻറർപോൾ നോട്ടീസ് പുറപ്പെടുവിച്ചു. എട്ട് ഉദ്യോഗസ്ഥരെ പഞ്ചാബ് നാഷണൽ ബാങ്ക് സസ്പെൻഡ് ചെയ്തു. ഇതിനിടെ കഴിഞ്ഞ അഞ്ചു കൊല്ലത്തിൽ 60.000 കോടി രൂപയുടെ വായ്പ തട്ടിപ്പുണ്ടായെന്ന ആർബിഐയുടെ കണക്കും പുറത്തുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button