KeralaLatest NewsNews

നരേന്ദ്ര മോദിയ്ക്ക് ഹോട്ടലില്‍ റൂം കിട്ടിയില്ല: കാരണം ഇതാണ്

മൈസൂരു•മൈസൂരുവിലെ പ്രശസ്തമായ ഹോട്ടല്‍ ലളിത മഹല്‍ പാലസില്‍ നരേന്ദ്ര മോദിയ്ക്കും സംഘത്തിനും മുറി ലഭിച്ചില്ല. ഏതാണ്ട് എല്ലാ റൂമുകളും ഒരു വിവാഹ സ്വീകരണ പാര്‍ട്ടിയ്ക്കായി ബുക്ക്‌ ചെയ്ത് പോയെന്നാണ് ഹോട്ടല്‍ അധികൃതര്‍ ഇതിന് നല്‍കുന്ന വിശദീകരണം.

അതേസമയം, ജില്ലാ ഭരണകൂടം നഗരത്തിലെ മറ്റൊരു ആഡംബര ഹോട്ടലില്‍ അവര്‍ക്ക് മുറി ഏര്‍പ്പാടുചെയ്തു.

പ്രധാനമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ ജീവനക്കാര്‍ക്കും സുരക്ഷാ സംഘത്തിനും മുറി ബുക്ക്‌ ചെയ്യാന്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ നിന്നും ഒരു ഉദ്യോഗസ്ഥന്‍ എത്തിയിരുന്നു. എന്നാല്‍ ഏതാണ്ട് എല്ലാ മുറികളും ഒരു വിവാഹ സ്വീകരണത്തിനായി ബുക്ക്‌ ചെയ്യപ്പെട്ടിരുന്നുവെന്നും ഹോട്ടല്‍ ജനറല്‍ മാനേജര്‍ ജോസഫ് മത്യാസ് പറഞ്ഞു.

മൂന്ന് മുറികള്‍ മാത്രമാണ് ഒഴിവുണ്ടായിരുന്നത്. അത് അവര്‍ക്ക് തികയുകയുമില്ല- ജോസഫ് പറഞ്ഞു.

സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത്രയും വലിയ സംഘത്തിന് മൂന്ന് മുറികള്‍ മതിയാകില്ല.

അതേസമയം, ജില്ല ഭരണകൂടം പ്രധാനമന്ത്രിയ്ക്കും സംഘത്തിനും ഹോട്ടല്‍ റാഡിസണ്‍ ബ്ലുവില്‍ മുറി ഏര്‍പ്പാട് ചെയ്തതായും അദ്ദേഹം പറഞ്ഞു.

വിവാഹ സത്കാരം പുനക്രമീകരിക്കാന്‍ ഹോട്ടല്‍ അധികൃതര്‍ ബിസിനസുകാരന്റെ കുടുംബത്തോട് നിര്‍ദ്ദേശിച്ചിരുന്നു. സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് പ്രധാനമന്ത്രി നഗരത്തില്‍ എത്തുന്നതിന് മുന്‍പ് തന്നെ വിവാഹ പാര്‍ട്ടി അവസാനിപ്പിക്കുകയും ചെയ്തു.

തിങ്കളാഴ്ച രാത്രിയാണ്‌ പ്രധാനന്ത്രി മോദി മൈസൂരുവിലെത്തിയത്. ഹസന്‍ ജില്ലയിലെ ശ്രവണബലഗോളയിലെ ജൈന തീര്‍ഥാടന കേന്ദ്ര സന്ദര്‍ശനം, തെക്കുപടിഞ്ഞാറന്‍ റെയില്‍വേയുടെ ഒരു പരിപാടി, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംഘടിപ്പിക്കുന്ന റാലി തുടങ്ങിയയാണ് പ്രധാനമന്ത്രിയുടെ മൈസൂരുവിലെ പരിപാടികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button