തിരുവനന്തപുരം : അടിയന്തര പ്രധാന്യമുളള ഒരുഫയലുമായി സെക്രട്ടറിയേറ്റില്‍ എത്തിയ തന്നെ ഫയലില്‍ ഒപ്പിട്ടതിന് ശേഷം മന്ത്രി ചുംബിച്ചെന്ന വെളിപ്പെടുത്തലുമായി സര്‍വ്വീസില്‍ നിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥ. എന്നാൽ കൈയില്‍ ചുംബിച്ച മന്ത്രി ആരെന്ന് വെളിപ്പെടുത്താന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നിന്ന് അഡിഷണല്‍ ഡയറക്ടറായി വിരമിച്ച ഉദ്യോഗസ്ഥ അറിയിച്ചു. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് തനിക്ക് ഉണ്ടായ ദുരനുഭവം വെളിപ്പടുത്തിയരിക്കുന്നത്.
പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട് മെന്റില്‍ അഡീഷണല്‍ ഡയറക്ടറായി വിരമിച്ച ആളാണ് പരാതിക്കാരി.എന്നാല്‍ മന്ത്രി ആരോണോ ഏതു സര്‍ക്കാരിന്റെ കാലത്താണോ എന്നു വെളിപ്പെടുത്തിയിട്ടില്ല. മന്ത്രിയുടെ പേര് വിവരം പുറത്തു വിടാന്‍ അവര്‍ തയ്യാറായില്ല. തന്റെ സർവീസ് അനുഭങ്ങള്‍ ഒരു പുസ്തകമായി ഉടന്‍ പുറത്തിറങ്ങുമെന്നും അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അവർ പറഞ്ഞു. “കുറെക്കാലം മുന്‍പ്അടിയന്തിര സ്വഭാവമുള്ള ഒരു ഫയലുമായിസെക്രട്ടേറിയറ്റില്‍ മന്ത്രിയെ കാണാന്‍ ചെന്ന വൈകുന്നേരം.ഫയല്‍ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്റെ വലം കൈപ്പത്തി മേലൊരുമ്മ തന്നു.ഒരു നിമിഷം ഞെട്ടകയും ഒരു ആഴക്കടലില്‍ പെട്ടെന്നവണ്ണം ഞാനുലയുകയും ചെയ്തു.
ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല. ഒരു നിര്‍ദ്ദോഷഫലിതമെന്ന ഭാവേനെ പെട്ടെന്ന് രംഗമൊഴിയുകയാണ് ബുദ്ധി എന്ന് തോന്നി.ചെറുപ്പക്കാരിയായ വിധവയാണ് ഞാന്‍.ഒപ്പം നില്‍ക്കാന്‍ ആരുമില്ലാതായാല്‍ വാദി പ്രതിയായി മാറും.എന്റെ ചെറിയ രണ്ട് പെണ്‍മക്കള്‍ സങ്കടപ്പെടും .എന്റെ ബാഗില്‍ വെറ്റ് വൈപ്‌സും ഇമ്യൂണിറ്റി ബൂസ്റ്റ് ചെയ്യാന്‍ സാനിറ്റൈസറും ഉണ്ടല്ലോ.അതേലൊന്നെടുത്ത് കൈ തുടച്ച് നീരസം പ്രകടമാക്കിത്തന്നെ ഞാനിറങ്ങിപ്പോന്നു. പിന്നീട് ഇന്നോളം അയാളെ മുഖാമുഖം കണ്ടിട്ടേയില്ല….” ഇതായിരുന്നു അവരുടെ പോസ്റ്റ്.
അതേസമയം വിരമിച്ച ഉദ്യോഗസ്ഥയുടെ ഫേസ് ബുക്ക് കുറിപ്പ് വിവാദമായി കത്തിപ്പടരുന്നതിനിടെ ആ മുന്‍മന്ത്രി ആരെന്ന അന്വേഷണം സമൂഹമാധ്യമങ്ങളിലടക്കം സജീവമായി നടക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയായതിനാല്‍ അന്നുണ്ടായിരുന്ന ചില മന്ത്രിമാരുടെ പേരുകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.
എന്നാല്‍, സംഭവം വലിയ വിവാദമായിട്ടുണ്ട്. കഴിഞ്ഞ കാര്യമല്ലേ. ഇതൊക്കെ ഒന്ന് തുടച്ചാല്‍ തീരുന്ന കാര്യമല്ലേയുള്ളൂ. വൃത്തിബോധത്തെപ്പറ്റി പറഞ്ഞപ്പോള്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചുവെന്നതിനപ്പുറം ഫേസ് ബുക്ക് കുറിപ്പിനെ കാണേണ്ടതില്ല. ആരുടെയും കണ്ണീര് കാണാന്‍ ആഗ്രഹമില്ലെന്നും അവര്‍ അറിയിച്ചു.
Post Your Comments