Latest NewsKeralaNews

ഷുഹൈബ് വധം : ഡിജിപിയുടെ വാക്കുകൾക്ക് വിലകൊടുക്കുന്നില്ലെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ഡിജിപിയുടെ പ്രസ്താവന മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് കെ സുധാകരന്‍. പൊലീസിലെ കീഴ്ജീവനക്കാര്‍ പറഞ്ഞ് കൊടുത്തത് അതുപോലെ ആവര്‍ത്തിക്കുക മാത്രമാണ് ഡിജിപി ചെയ്തതെന്നും കെ സുധാകരന്‍ പറഞ്ഞു.

പ്രതികള്‍ സ്വമേധയാ കീഴടങ്ങിയതാണെന്ന് സിപിഐഎം നേതൃത്വം തന്നെ സമ്മതിച്ച കാര്യമാണ് ഈ സാഹചര്യത്തില്‍ ഡിജിപിയുടെ പ്രസ്താവനയില്‍ വൈരുധ്യം ഉണ്ടെന്നും പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഷുഹൈബിന്റെ മരണത്തില്‍ പൊലീസ് പിടികൂടിയത് യഥാര്‍ത്ഥ പ്രതികളാണെന്ന് ഇതുവരെ തങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ട് ഇല്ലെന്നും സുധാകരന്‍ പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണന്‍ അടക്കം പ്രതികള്‍ സ്വമേധയാ കീഴടക്കിയതാണെന്ന് പറയുമ്പോൾ ഉത്തര മേഖല ഡി.പി.ജി.പിയുടെ പ്രസ്താവനകള്‍ മുഖവിലക്ക് എടുക്കാന്‍ സാധിക്കില്ല. സുധാകരന്റെ നിരാഹര സമരം കണ്ണൂര്‍ കലക്ടറേറ്റിന് മുമ്പിൽ തുടരുകയാണ്. സമര പന്തലില്‍ അഭിവാദ്യം അര്‍പ്പിച്ച്‌ എത്തിയത് നൂറ് കണക്കിനാളുകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button