ഉത്തര്‍പ്രദശ്: വിവാഹ തലേന്ന് വരൻ സ്ത്രീധനത്തിന്റെ പേരിൽ വിവാഹം ഒഴിഞ്ഞു. ഒടുവിൽ സംഭവം കലാശിച്ചത് വധുവിന്റെ പിതാവിന്റെ ആത്മഹത്യാശ്രമത്തിൽ. ഉത്തര്‍ പ്രദേശിലെ ദാല്‍പയിലാണ് സംഭവം.
വിവാഹത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ അധികം നല്‍കണമെന്ന് വരന്‍റെ ബന്ധുക്കള്‍ ആവശ്യപ്പെടുകയായാരുന്നു. എന്നാല്‍ ഇൗ തുക തനിക്ക് നല്‍കാനുള്ള ശേഷിയില്ലെന്ന് വധുവിന്‍റെ പിതാവ് പറഞ്ഞെങ്കിലും വരന്‍റെ ബന്ധുക്കള്‍ ഇത് കൂട്ടാക്കാന്‍ തയ്യാറായില്ല. ഇതിൽ മനം നൊന്താണ് വധുവിന്‍റെ പിതാവ് ആത്മഹത്യക്ക് ശ്രമിച്ചത്. നേരത്തെ സ്ത്രീധനമായി ഒരു ലക്ഷം രൂപ വരൻ കൈപ്പറ്റിയിരുന്നു.
Post Your Comments