Latest NewsIndiaNews

വിവാഹ വേദിയിലേയ്ക്കുള്ള വധുവിന്റെ വരവ് കണ്ട് ഏവരും ഞെട്ടി: വിഡിയോ വൈറലാകുന്നു

ഉത്തർപ്രദേശ്: വിവാഹ വേദിയിലേക്ക് നൃത്തം ചവിട്ടി അഡാർ ലുക്കിലെത്തുന്ന വധുവിന്റെ വിഡിയോയാണ് ഇന്ന് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. വധു നാണംകൊണ്ട് തലതാഴ്ത്തി വിവാഹവേദിയിൽ എത്തുന്ന കാലമൊക്കെ കഴിഞ്ഞു. ഇന്ന് വരനെക്കാൾ കൂളായി വിവാഹവേദിൽ എത്തുന്നത് വധുവാണ്. ഒപ്പം ഒരു അടിപൊളി ഡാൻസുകൂടി ആയപ്പോൾ കല്യാണത്തിനെത്തിയവർ ആകെ ഞെട്ടി. വധുതന്നെയാണോ ഇങ്ങനെ ആർത്തു തുള്ളി വരുന്നതെന്ന സംശയമായിരുന്നു വേദിയിലുണ്ടായവർക്ക് തോന്നിയത്.

ചുവപ്പു നിറത്തിലുളള ഡിസൈനർ സാരിയും കുപ്പിവളകളുമൊക്കെയിട്ട് അസ്സലൊരു കൂളിങ് ഗ്ലാസും വച്ച് തകർപ്പൻ ബോളിവുഡ് ഗാനത്തിനു ചുവടുവച്ചാണ് വധു വേദിയിലേക്കെത്തിയത്. ഒറ്റനോട്ടത്തിൽ തന്നെ ഉത്തരേന്ത്യൻ വിവാഹത്തിൽ നിന്നുള്ള ദൃശ്യമാണവയെന്നു വ്യക്തമാണ്. കാലാ ചഷ്മാ, നീന്ദ് ചുരായ് മേരി പോലുള്ള അടിപൊളി ഫാസ്റ്റ് നമ്പറുകൾക്കൊപ്പമാണ് വധു സ്വയം മറന്നു നൃത്തം ചെയ്‌തത്‌. വധുവിന്റെ നൃത്തം കാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമൊപ്പം അവൾക്കൊപ്പം ചുവടുകൾ വെക്കാനും ബന്ധുക്കളും സുഹൃത്തുക്കളും തയാറായി. ദൃശ്യങ്ങൾ ഇപ്പോൾ വൈറലാകുകയാണ്.

read more: ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

 

shortlink

Post Your Comments


Back to top button