NewsIndia

28 കാരിയായ ആദിവാസി യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിര്‍ഭയ കേസിന്​ സമാനമായ കൂട്ടബാലത്സംഗം. സൗത്ത്​ ദിനജ്​പൂര്‍ ജില്ലയില്‍ ബുദ്ധിവൈകല്യമുള്ള ആദിവാസി യുവതിയാണ്​ ബലാത്സംഗത്തിനിരയായത്​. ഞായറാഴ്​ച രാത്രിയാണ്​ സംഭവം​. യുവതിയെ കുഷ്​മണ്ഡി ഗ്രാമത്തിലെ പാലത്തിനു കീഴില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിലായ 28 കാരിയെ റായ്​ഗുന്‍ജ്​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട്​ മാല്‍ഡ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്​തു. യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഇരുമ്ബ്​ ദണ്ഡ്​ കയറ്റി വികൃതമാക്കിയ നിലയിലായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക്​ ക്ഷതം സംഭവിച്ചിട്ടുണ്ട്​.അത്യാസന്ന നില പിന്നിട്ടില്ലെന്നും ആരോഗ്യനിലയെ കുറിച്ച്‌​ പറയാറായില്ലെന്നും ചീഫ്​ മെഡിക്കല്‍ ഒാഫീസര്‍ പ്രകാശ്​ മിര്‍ഡ അറിയിച്ചു. സംഭവത്തില്‍ പൊലീസ്​ ​കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

read more:കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും യാക്കോബായ സഭയുടെ പിന്തുണ

shortlink

Related Articles

Post Your Comments


Back to top button