ഭോപ്പാല്‍: രണ്ടര വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. ഇതിനു ശേഷം ഇയാളെ പോലീസിനു കൈമാറി. മധ്യപ്രദേശിലെ ശിവപുരിയിലെ ഖനിയധാനയിലായിരുന്നു സംഭവം നടന്നത്. വാല്മികി ബസ്തിയിലെ ദേവയെന്നു വിളിക്കുന്ന ഭുരയാണ് രണ്ടര വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ കരച്ചില് കേട്ട നാട്ടുകരാണ് പ്രതിയെ പിടികൂടിയത്. പീഡന വിവരം പുറത്തറിഞ്ഞതോടെ ഭുരയെ തേടി നിരവധി ആളുകളാണ് വീട്ടിലെത്തിയത്. ഭുര താമസിക്കുന്ന ചേരിയിലെ വീടുകളും കടകളും ജനക്കൂട്ടം ആക്രമിച്ചു. പല കടകളും ഇവര്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു.
ഇവര്‍ പോലീസ് സ്റ്റേഷനിലാണ് ഭുരയെന്നു അറിഞ്ഞതോടെ സ്റ്റേഷനിലെത്തി പ്രതിയെ തങ്ങള്‍ക്കു വിട്ടുതരണമെന്നു പറഞ്ഞു. സംഘര്‍ഷം രൂക്ഷമായതോടെ കൂടുതല്‍ പോലീസ് എത്തി സ്ഥിതി നിയന്ത്രിച്ചു. പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
Post Your Comments