പത്തുവയസുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച മൂന്നംഗ സംഘം പിടിയിൽ. മൂന്നു മാസത്തോളമാണ് പെണ്‍കുട്ടിയെ 65 കാരൻ ഉൾപ്പെടെയുള്ള ഈ സംഘം അതിക്രൂരമായി പീഡനത്തിനിരയാക്കിയത്. ഭോപ്പാലിലാണ് സംഭവം. പെണ്‍കുട്ടി താമസിച്ചിരുന്ന അതേ പ്രദേശത്ത് തന്നെയാണ് മൂവരും താമസിച്ചു വന്നിരുന്നത്. സുമന് പാണ്ഡ്യ എന്ന ആളാണ് ഇവര്‍ക്കായി സ്ഥലം ഒരുക്കിക്കൊടുത്തത്.
65കാരനായ വാച്ച്മാന് നാന്‍ഹു ലാല്‍, 45 കാരനായ ഗോകുല്‍ പന്‍വാല, 36 കാരനായ ഗ്യാനേന്ദ്ര പണ്ഡിറ്റ് എന്നിവരാണ് പ്രതികൾ. കുട്ടിയെ ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ചു സുമന് വീട്ടിലേയ്ക്ക് എത്തിക്കുകയും തുടർന്ന് പീഡനം നടത്തുകയുമായിരുന്നു. തുടർന്ന് സംഭവം വെളിയിൽ പറയരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പിന്നീട് പല തവണ ക്രൂരപീഡനത്തിനിരയാക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയേയും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പെണ്‍കുട്ടിക്ക് ഉണ്ടായ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ വിവരം അന്വേഷിച്ചപ്പോഴാണ് പീഡനം വെളിയിൽ വന്നത്. കൂട്ടമാനഭംഗത്തിനും, പോക്സോ നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മൂവരെയും തെളിവെടുപ്പിനായി വീട്ടിലേയ്ക്ക് എത്തിച്ചപ്പോള്‍ രോഷാകുരായ നാട്ടുകാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു.
Post Your Comments