ചണ്ഡിഗഡ്•പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരനെ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) വെടിവച്ചു കൊന്നു. ഇയാളില്‍ നിന്നും 10 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു. പാക്കിസ്ഥാന്‍ ജില്ലയായ ഫിറോസ്‌പൂരില്‍ നിന്നും പഞ്ചാബ് അതിര്‍ത്തിയിലൂടെ ഹെറോയിനുമായി നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
You may also like: സൈന്യം നടത്തിയ ബോംബ് ആക്രമണത്തില്‍ 77 പേര്‍ കൊല്ലപ്പെട്ടു
ചൈനീസ് നിര്‍മ്മിത പിസ്റ്റള്‍, വെടിയുണ്ടകള്‍, പാകിസ്ഥാനി കറന്‍സി, സിം കാര്‍ഡുകള്‍, ഒരു പ്ലാസ്റ്റിക് പൈപ്പ് എന്നിവയും ബി.എസ്.എഫ് ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ഫിറോസ്‌പൂര്‍ സെക്ടറിലെ ബരെക്കെ ബോര്‍ഡര്‍ ഔട്ട് പോസ്റ്റിലാണ് സംഭവം. രണ്ട് നുഴഞ്ഞുകയറ്റക്കാരാണ് ഉണ്ടായിരുന്നത്. ബി.എസ്.എഫുമായുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റെയാള്‍ പാകിസ്ഥാനിലേക്ക് രക്ഷപ്പെടുകയുമായിരുന്നു.
Post Your Comments