
രണ്ട് ഹൃദയാഘാതങ്ങളെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്നാണ് ബ്രസീല്‍ സ്വദേശിനി അല്‍മെഡ ഡോസ് സാന്റോസിന്റെ മരണം സ്ഥിരീകരിക്കുന്നത്. തുടർന്ന് വീട്ടുകാര്‍ മതാചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകള്‍ നടത്തി വീട്ടിലേയ്ക്ക് മടങ്ങി. എന്നാല്‍ സെമിത്തേരിക്ക് സമീപം താമസിക്കുന്നവര്‍ തുടര്‍ച്ചയായി കല്ലറയില്‍ നിന്നും അലര്‍ച്ച കേള്‍ക്കുന്നതായി പരാതിപ്പെടാന്‍ തുടങ്ങി. തുടർന്ന് പരിസരവാസികളുടെ പരാതി സഹിക്കാനാവാതെ മരിച്ച് പതിനൊന്നാം ദിവസം വീട്ടുകാര്‍ കല്ലറ പൊളിച്ച് നോക്കിയതോടെയാണ് ഞെട്ടിയത്.
യുവതിയുടെ നെറ്റിയിലും കയ്യിലും മറ്റും മുറിവുകൾ കണ്ടെത്തി. യുവതിയെ ജീവനോടെയാണ് കല്ലറയില്‍ അടക്കം ചെയ്തതാണോയെന്ന സംശയത്തിലാണ് വീട്ടുകാര്‍. ബ്രസീലിലെ സെഞ്ഞോറ സാന്റാന സെമിത്തേരിയാണ് വിചിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായത്. ശവപ്പെട്ടിയില്‍ അടര്‍ന്നു കിടക്കുന്ന നഖങ്ങള്‍ അവള്‍ രക്ഷപെടാന്‍ ശ്രമിച്ചതിന്റെ ഫലമെന്നാണ് യുവതിയുടെ അമ്മ അവകാശപ്പെടുന്നത്.
മുപ്പത്തിയേഴുകാരിയായ മകള്‍ രക്ഷപെടാന്‍ നടത്തിയ അവസാന ശ്രമങ്ങളുടെ ഭാഗമാകാം സമീപവാസികള്‍ കേട്ടുവെന്ന് പറയുന്ന അലര്‍ച്ചയെന്നാണ് യുവതിയുടെ അമ്മ പറയുന്നത്. ശവപ്പെട്ടിയില്‍ മറിഞ്ഞ് കിടക്കുന്ന രീതിയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടതും സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. യുവതിയുടെ ശരീരം വീണ്ടും ആശുപത്രിയില്‍ കൊണ്ടു ചെന്നെങ്കിലും മരിച്ചെന്ന് കണ്ടെത്തി.
Post Your Comments