കൊച്ചി: അപൂര്‍വ ശസ്‌ത്രക്രിയയിലൂടെ രോഗിക്ക് പുനര്‍ജന്മം. ഹൃദയത്തിന്റെ പമ്പിങ് ശക്തി 13 ശതമാനത്തില്‍ കുറവുണ്ടായിരുന്ന 46 കാരന്റെ ഹൃദയത്തിലെ നാല് ബ്ലോക്കുകള്‍ വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ചീഫ് കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. മൂസാ കുഞ്ഞിയുടെ നേതൃത്വത്തിലലുള്ള മെഡിക്കല്‍ സംഘമാണ് അപൂര്‍വ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌ത്.
തൃശൂര്‍ ജില്ലയിലെ കുന്നംകുളം സ്വദേശി മുരളി എ.എയെ ഹൃദയത്തിന് രക്തം പമ്പ് ചെയ്യാന്‍ കഴിയാത്തതിനാല്‍ കടുത്ത ശ്വാസംമുട്ടലുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്ഷപെടാനുള്ള സാധ്യത വിരളമായിരുന്നു. നിരവധി സൈലന്റ് അറ്റാക്കുകളെ തുടര്‍ന്നാകാം ഈ അവസ്ഥ ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
“രോഗിയെ രക്ഷിക്കാന്‍ വളരെ സങ്കീര്‍ണമായ ബൈപാസ് ശസ്‌ത്രക്രിയ മാത്രമായിരുന്നു ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന ഏക പോംവഴി. ലോകത്ത് മറ്റെവിടെ ആയിരുന്നാലും ഇത്തരമൊരു സാഹചര്യത്തില്‍ ഹൃദയം മാറ്റി വയ്‌ക്കാനോ കൃത്രിമ ഹൃദയം ഘടിപ്പിക്കാനോ ആയിരിക്കും ഡോക്ടര്‍മാര്‍ ശ്രമിച്ചിരിക്കുക. ശസ്‌ത്രക്രിയയ്‌ക്കുശേഷം രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷി 20-25 ശതമാനം വരെ വര്‍ദ്ധിച്ചു” എന്ന് ഡോ. മൂസാ കുഞ്ഞി പറഞ്ഞു.
സ്വന്തമായി രൂപപ്പെടുത്തിയ നൂതനമായ ഹൈപ്പോടെന്‍സിവ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ശസ്‌ത്രക്രിയ നടത്തിയത്. വിജയകരമായ വളരെ ലളിതമായ സാങ്കേതികവിദ്യയാണ് ഇതെന്നും ഡോ. മൂസ കുഞ്ഞി പറഞ്ഞു. ഇതാദ്യമായാണ് കീഹോള്‍ ശസ്‌ത്രക്രിയയിലൂടെ 13 ശതമാനത്തില്‍ താഴെമാത്രം ശക്തിയില്‍ രക്തം പമ്പ് ചെയ്യുന്ന ഹൃദയത്തില്‍ ഏറ്റവും സങ്കീര്‍ണമായ ബൈപാസ് ശസ്‌ത്രക്രിയ വിജയകരമായി നടത്തുന്നത്. ഹൃദയത്തില്‍ ഒന്നില്‍ കൂടുതല്‍ ബ്ലോക്കുകളുള്ള രോഗികള്‍ക്കള്‍ക്കും ഹൃദയത്തിന്റെ പമ്പിങ് ശക്തി കുറഞ്ഞവര്‍ക്കും ഈ ചികിത്സാ രീതി ഏറെ പ്രയോജനം ചെയ്യും. ഹൃദയ പേശികളുടെ തകരാറുകാരണവും ഹൃദയ ധമനികളിലെ തടസ്സം കാരണവും ഹൃദയം മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധിക്കപ്പെട്ടവര്‍ക്ക് ഇതൊരു പൂത്തന്‍ പ്രതീക്ഷയാണെന്നും ഡോ. മൂസ കുഞ്ഞി പറഞ്ഞു. ശസ്‌ത്രക്രിയയ്‌ക്കുശേഷം വളരെ വേഗം സുഖം പ്രാപിക്കുന്ന രോഗിക്ക് ഉടനെ ആശുപത്രി വിടാനാകും.
Read also ;സൗദിയില്‍ വ്യാജ രേഖകള്‍ നിര്‍മിക്കുന്നവര്‍ സൂക്ഷിക്കുക; നിങ്ങള്‍ നേരിടേണ്ടത് ഈ കടുത്ത ശിക്ഷ
Post Your Comments