ന്യൂഡല്‍ഹി: ഭീകരാക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ഛത്തീസ്ഗഢില്‍ നടന്ന കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിലാണ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചതും ആറ് പേര്‍ക്ക് പരിക്കേറ്റതും. അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍മാരായ മഡ്കാം ഹന്ത, മുകേഷ് കട്ത്തി എന്നിവരാണ് മരിച്ചത്.
ജില്ലാ റിസേര്‍വ് ഗാര്‍ഡ് കോണ്‍സ്റ്റബിള്‍മാരായ രണ്ടുപേര്‍ക്കും, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലെ രണ്ടുപേര്‍ക്കുമാണ് പരിക്കേറ്റത്. അതേസമയം ഇവരുടെ ആയുധങ്ങളൊന്നും നഷ്ട്‌പ്പെട്ടിട്ടില്ല. കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം ഏറെയുള്ള സുക്മ ജില്ലയിലെ ബെജ്ജി മേഖലയില്‍ ചിന്തഗുഫയില്‍ റോഡ് നിര്‍മാണത്തിന് സുരക്ഷയൊരുക്കിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് കമ്മ്യൂണിസ്റ്റ് ഭീകരര്‍ സ്ഫോടനം നടത്തിയത്.
Post Your Comments