ദമാം: വീണ്ടും ചരിത്ര തീരുമാനമെടുത്തിരിക്കുകയാണ് സൗദി. ഇനിമുതല്‍ സൗദി അറേബ്യയിലെ സ്ത്രീകള്‍ക്ക് ബിസിനസ് തുടങ്ങുന്നതിന് പുരുഷന്മാരുടെ അനുമതി വേണ്ട. പതിറ്റാണ്ടുകളായി രാജ്യത്ത് നിലനിന്നിരുന്ന നയമാണ് മാറ്റിയത്. സ്വകാര്യ മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
നേരത്തെ സൗദി അറേബ്യയിലെ സ്ത്രീകള്‍ക്ക് ബിസിനസ് തുടങ്ങുന്നതിന് ഭര്‍ത്താവിന്റെയോ രക്ഷാകര്‍ത്താവായ പുരുഷന്റെയോ അനുമതി ആവശ്യമായിരുന്നു. രക്ഷിതാവില്‍ നിന്ന് സമ്മതം ഇല്ലാതെ തന്നെ സ്ത്രീകള്‍ അവരുടെ സ്വന്തം ബിസിനസുകള്‍ ആരംഭിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് വാണിജ്യ മന്ത്രാലയം വെബ്സൈറ്റിലൂടെ വ്യക്തമാക്കി.
Post Your Comments