സേലം: കുപ്രസിദ്ധ ഗുണ്ട സുശീന്ദ്രന്റെ പിറന്നാളിന് കേക്ക് മുറിച്ച് ഇന്‍സ്പെകടര്‍. കണ്ണന്‍കുറുശ്ശി സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ കരുണാകരനാണ് സിറ്റിയിലും മറ്റു പല സ്റ്റേഷനുകളിലും ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ നിലവിലുള്ള കണ്ണന്‍കുറുശ്ശി കൊണ്ടപ്പനായ്ക്കന്‍പട്ടി സ്വദേശിയാണു സുശീന്ദ്രന്റെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്.
കഴിഞ്ഞ ദിവസം ജാമ്യത്തില്‍ പുറത്തിറങ്ങിയ സുശീന്ദ്രന്റെ കൂട്ടുകാരാണു പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. ഇവര്‍ പിന്നീട് കണ്ണന്‍കുറുശ്ശി പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഇന്‍സ്പെക്ടര്‍ കരുണാകരന്റെ നേതൃത്വത്തിലായിരുന്നു ഇവിടത്തെ ആഘോഷം. കേക്ക് മുറിച്ച് സുശീന്ദ്രന്റെ വായിലേക്ക് ഇന്‍സ്പെക്ടര്‍ കേക്ക് വച്ചുകൊടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുവന്നതോടെയാണ് ആഘോഷം വിവാദമായത്.
Post Your Comments