Latest NewsKeralaNews

സോളാര്‍ കേസ്; തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ സര്‍ക്കാര്‍

കൊച്ചി: സോളാര്‍ കേസില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ സര്‍ക്കാര്‍. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ടുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സോളാര്‍ കേസില്‍ തനിക്കെതിരായ അപകീര്‍ത്തിപരമായ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നടപടി.

റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നും തിരുവഞ്ചൂര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് തെളിവുകള്‍ ഉണ്ടെന്നും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നീക്കണമെന്ന തിരുവഞ്ചൂരിന്റെ ആവശ്യം നിലനില്‍ക്കുന്നത് അല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button