
ആലപ്പുഴ: ഫേസ്ബുക്ക് കാമുകനൊപ്പം ആലപ്പുഴയില്‍ നിന്ന് കളമശ്ശേരിയിലേക്ക് ഒളിച്ചോടിയ യുവതി തിരികെ എത്തി. ജനുവരി 15നാണ് യുവതി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ഇറങ്ങിപ്പോയത്. അഞ്ച് മാസത്തെ പ്രണയത്തിനൊടിവിലായിരുന്നു ഒൡച്ചോട്ടം.
യുവാവിനൊപ്പം കളമശ്ശേരിയില്‍ എത്തിയപ്പോഴാണ് യുവതിക്ക് കാര്യങ്ങള്‍ മനസിലായത്. വിദേശത്ത് നിന്നും അമ്മ അയയ്ക്കുന്ന പണം അടിച്ചു പൊളിച്ച് ജീവിക്കുകയായിരുന്നു ഇയാള്‍. വീട്ടില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ല. ഒരു ശൗചാലയം പോലുമില്ലെന്ന് തിരിച്ചറിഞ്ഞ യുവതി മാസങ്ങള്‍ നീണ്ട പ്രണയ ബന്ധം അവസാനിച്ച് തിരികെ എത്തുകയായിരുന്നു.
പത്താം ക്സാസുവരെ മാത്രം പഠിച്ച കാമുകന്റെ പെരുമാറ്റങ്ങള്‍ സഹിച്ചില്ലെന്നും കാമുകി പറയുന്നു. നേരത്തെ പോലീസ് ഇടപെട്ടപ്പോള്‍ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചിരുന്നു.
Post Your Comments